---
title: "മകളോടൊപ്പം ഗുരുവായൂര്‍ ദര്‍ശനം നടത്തി ലേഖ ശ്രീകുമാര്‍; വൈറലായി ചിത്രങ്ങൾ "
english_title: "The photo shared with Lekha's daughter is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36461/the-photo-shared-with-lekhas-daughter-is-going-viral"
published_at: "2022-04-08T11:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fd36254263_sreekumar.jpg"
keywords: []
---

# മകളോടൊപ്പം ഗുരുവായൂര്‍ ദര്‍ശനം നടത്തി ലേഖ ശ്രീകുമാര്‍; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. ആ ഗായകന്റെ പാട്ടുകൾ ഏവർക്കും എന്നും പ്രിയപ്പെട്ടതാണ്. എംജിയെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖ ശ്രീകുമാര്‍. ഒരു യുട്യൂബ് ചാനലും താരപത്‌നിക്കുണ്ട്.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. ആ ഗായകന്റെ പാട്ടുകൾ ഏവർക്കും എന്നും പ്രിയപ്പെട്ടതാണ്. എംജിയെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖ ശ്രീകുമാര്‍. ഒരു യുട്യൂബ് ചാനലും താരപത്‌നിക്കുണ്ട്.

തന്റെയും എംജിയുടേയും വിശേഷങ്ങളും പാചക വീഡിയോയും പങ്കുവെച്ച് ലേഖ എത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് ലേഖ ശ്രീകുമാറിന്റെ വീഡിയോകള്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ലേഖ പങ്കുവെച്ച് ചിത്രമാണ്. മകളോടൊപ്പമുള്ള ഫോട്ടോയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണിത്.

രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഒരെണ്ണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുളള ചിത്രമാണ്. ലേഖ ശ്രീകുമാറിന്റേയും മകളുടേയും ചിത്രങ്ങള്‍ വൈറല്‍ ആയിട്ടുണ്ട്. മകള്‍ നാട്ടില്‍ എത്തിയോ എന്നാണ് അധികം പേരും ചോദിക്കുന്നത്. നാലാഴ്ചത്തേയ്ക്ക് എത്തിയെന്ന് മറുപടിയും കൊടുത്തിട്ടുണ്ട്. ചിത്രത്തിന് ലഭിച്ച മോശം കമന്റുകള്‍ക്കും ലേഖ നല്ല മറുപടി നല്‍കിയിട്ടുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രം കൂടാതെ മകള്‍ക്കും സുഹൃത്തുത്തള്‍ക്കുമൊപ്പമുളള ചിത്രവും ലേഖ പങ്കുവെച്ചിരുന്നു. നാല് പേര്‍ ഒന്നിച്ചുള്ള ചിത്രത്തിന് താഴെയായി ഏത് പെയിന്റിന്റെ പാട്ടകളാണ് എന്നായിരുന്നു ഒരാള്‍ ചോദിച്ചിരുന്നു. ഓക്കെ, നിങ്ങള്‍ക്ക് എന്താണ് പ്രശ്നം, ഈ നാലില്‍ ഏതെങ്കിലും നിങ്ങള്‍ വാങ്ങിക്കുന്നുണ്ടോ എന്നായിരുന്നു ലേഖയുടെ മറുപടി.

ഈ മറുപടി കലക്കി, മലയാളത്തില്‍ ചോദിക്ക് ചേച്ചി, താങ്കളുടെ അമ്മയോടോ സഹോദരിയോടോ ആണ് ഇത്തരമൊരു ചോദ്യമെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലേഖയുടെ മറുപടി ഗംഭീരമായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്. തനിക്കൊരു മകളുണ്ടെന്നുള്ള വിവരം ലേഖ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. നേരത്തെ ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലേഖ മകളെക്കുറിച്ച് പറഞ്ഞത്.

' എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി' എന്നായിരുന്നു പറഞ്ഞത്. ഇത് വൈറല്‍ ആയിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളോട് പ്രതികരിച്ചു കൊണ്ടും ലേഖ മകളെ കുറിച്ച് പറഞ്ഞിരുന്നു. ''താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് മകളെ'' എന്നായിരുന്നു അന്ന് ലേഖ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36461/the-photo-shared-with-lekhas-daughter-is-going-viral)