---
title: "ശ്രീനിവാസന് രോഗസൗഖ്യം ആശംസിച്ച് രഘുനാഥ് പലേരി"
english_title: "Raghunath Paleri wishes Srinivasan a speedy recovery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36448/raghunath-paleri-wishes-srinivasan-a-speedy-recovery"
published_at: "2022-04-08T10:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fbfbc699b6_sreenivasan.jpg"
keywords: []
---

# ശ്രീനിവാസന് രോഗസൗഖ്യം ആശംസിച്ച് രഘുനാഥ് പലേരി

> **Lead Summary:** ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന് രോഗമുക്തി ആശംസിച്ച് പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി . തന്‍റെ തിരക്കഥയില്‍ ശ്രീനിവാസനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ പരാമര്‍ശിച്ചുകൊണ്ടാണ് പലേരിയുടെ ഹ്രസ്വമായ ഫേസ്ബുക്ക് കുറിപ്പ്.

## Article Content

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന് രോഗമുക്തി ആശംസിച്ച് പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി . തന്‍റെ തിരക്കഥയില്‍ ശ്രീനിവാസനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ പരാമര്‍ശിച്ചുകൊണ്ടാണ് പലേരിയുടെ ഹ്രസ്വമായ ഫേസ്ബുക്ക് കുറിപ്പ്.

> "എന്‍റെ തട്ടാന്‍ ഭാസ്‍കരന്‍ ഇതും തട്ടും. ആരോഗ്യവാനായി അടുത്ത മാല പണിയും", എന്നാണ് രഘുനാഥ് പലേരിയുടെ കുറിപ്പ്. 1100ല്‍ ഏറെ ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്‍റെ എവര്‍ഗ്രീന്‍ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 1988ല്‍ പുറത്തെത്തിയ പൊന്മുട്ടയിടുന്ന താറാവ്.

**

ഭാസ്‍കരന്‍ എന്ന തട്ടാന്‍റെ വേഷത്തിലാണ് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തിയത്. ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ചില ട്വിസ്റ്റുകള്‍ ഈ കഥാപാത്രം ചിത്രത്തില്‍ കൊണ്ടുവരുന്നുണ്ട്.

[https://www.facebook.com/raghunathpaleri/posts/10158952573913883**](https://www.facebook.com/raghunathpaleri/posts/10158952573913883)

ആ സമയത്ത് ഈ കഥാപാത്രവും മറ്റു ചില കഥാപാത്രങ്ങളും ഒരേപോലെ ഉയര്‍ത്തുന്ന ചോദ്യമാണ് തട്ടാന്‍ ഭാസ്‍കരന്‍ തട്ടിയോ എന്നത്. അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36448/raghunath-paleri-wishes-srinivasan-a-speedy-recovery)