---
title: "കൊതിപ്പിക്കുന്ന മെയ്‌വഴക്കവുമായി മസബ- വൈറല്‍ വീഡിയോ കാണാം "
english_title: "You can watch the Masaba-viral video with the coveted May flexibility"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36402/you-can-watch-the-masaba-viral-video-with-the-coveted-may-flexibility"
published_at: "2022-04-07T21:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f0bb033cf7_masba .jpg"
keywords: []
---

# കൊതിപ്പിക്കുന്ന മെയ്‌വഴക്കവുമായി മസബ- വൈറല്‍ വീഡിയോ കാണാം 

> **Lead Summary:** **ബോ**ളിവുഡില്‍ ഏറ്റവും പ്രിയങ്കരിയായ ഫാഷന്‍ ഡിസൈനറാണ് മസബ ഗുപ്ത. ഫാഷന്‍ രംഗത്തോട് മാത്രമല്ല, ഫിറ്റ്‌നസിലും വളരെയധികം തല്‍പരയാണ് മസബ. അതുകൊണ്ട് തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങള്‍ മസബ പങ്കുവയ്ക്കാറുണ്ട്.

## Article Content

**ബോ**ളിവുഡില്‍ ഏറ്റവും പ്രിയങ്കരിയായ ഫാഷന്‍ ഡിസൈനറാണ് മസബ ഗുപ്ത. ഫാഷന്‍ രംഗത്തോട് മാത്രമല്ല, ഫിറ്റ്‌നസിലും വളരെയധികം തല്‍പരയാണ് മസബ. അതുകൊണ്ട് തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങള്‍ മസബ പങ്കുവയ്ക്കാറുണ്ട്.

ഫിറ്റ്‌നസ് ഫ്രീക്കുകളെ എല്ലാം കൊതിപ്പിക്കും വിധത്തിലുള്ള മെയ്‌വഴക്കമാണ് മസബയുടെ പ്രത്യേകത. ഇത് നിസാരമായി നേടാവുന്ന ഒന്നല്ലെന്ന് മസബ എല്ലായ്‌പോഴും വ്യക്തമാക്കാറുണ്ട്. ഡയറ്റ്, ചിട്ടയായ വര്‍ക്കൗട്ട് എല്ലാം ഇതിന് ആവശ്യമാണ്. തന്റെ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട പല കാര്യങ്ങളുംവീഡിയോ രൂപത്തിലും മറ്റും മസബ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

അത്തരത്തില്‍ ഇന്ന്, ലോക ആരോഗ്യദിനത്തില്‍ താന്‍ പതിവായി ചെയ്യുന്ന വര്‍ക്കൗട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മസബ. ഫിറ്റ്‌നസിനെ ഏറെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരുപാട് ഉണ്ട് മസബയില്‍.

കഠിനമായ വര്‍ക്കൗട്ടാണ് ചെയ്യുന്നതെങ്കില്‍ പോലും മസബയുടെ വഴക്കം അതിനെ സൗന്ദര്യാത്മകമാക്കുന്നു. ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, ശില്‍പ ഷെട്ടി എന്നിവരെ പോലുള്ള പ്രമുഖരടക്കം നിരവധി പേരാണ് മസബയുടെ വീഡിയോയോട് പ്രതികരണമറിയിച്ചിരിക്കുന്നത്.

പരിശീലകനൊപ്പമാണ് മസബ വര്‍ക്കൗട്ട് ചെയ്യുന്നത്. ശരീരം ഒരു അമ്പലം പോലെയാണെന്നും അതിനെ ബഹുമാനിക്കുകയാണെങ്കില്‍ അത് നമ്മെ തിരിച്ച് അനുഗ്രഹിക്കുമെന്നും വീഡിയോയ്‌ക്കൊപ്പം മസബ എഴുതിച്ചേര്‍ത്തിരിക്കുന്നു.

സ്ഥിരം വര്‍ക്കൗട്ട് രീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായും ഈ മാസം ശരീരത്തില്‍ പൂജ്യം ശതമാനം കൊഴുപ്പ് എന്നതാണ് തന്റെ ലക്ഷ്യമെന്നും മസബ കുറിച്ചിരിക്കുന്നു. ഫിറ്റ്‌നസ് തല്‍പരര്‍ക്ക് പ്രചോദനമാകാന്‍ ഈ മാസം നിങ്ങള്‍ ലക്ഷ്യമിടുന്നത് എന്താണെന്ന ചോദ്യവും മസബ പങ്കുവച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36402/you-can-watch-the-masaba-viral-video-with-the-coveted-may-flexibility)