കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ കിങ് ഖാൻ തന്റെ 55-ാം പിറന്നാൾ ആഘോഷിച്ചത്.രാജ്യമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയതാരം ഷാരുഖ് ഖാൻ. നിരവധി പേരാണ് ഷാരൂഖിന് ആശംസകളുമായി രംഗത്തെത്തിയത്.
ദുബായിയും താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി.പിറന്നാൾ രാവില്‍ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുർജ് ഖലീഫയും തിളങ്ങി.
താരത്തിന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ഡോൺ, രാവൺ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു ബുർജ് ഖലീഫയിൽ പിറന്നാൾ ആശംസ തെളിഞ്ഞത്.
തന്നെ 'ബിഗ് സ്ക്രീനിൽ' കണ്ട സന്തോഷം ഷാരൂഖും മറച്ച് വച്ചില്ല. 'ലോകത്തെിലെ ഏറ്റവും വലിയ ഉയരമുള്ള സ്ക്രീനിൽ എന്നെത്തന്നെ കാണുന്നത് സന്തോഷമുളവാക്കുന്നു.
എന്റെ അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ എന്നെ ഈ ബിഗ് സ്ക്രീനിൽ എത്തിച്ച സുഹൃത്ത് മുഹമ്മദ് അൽഅബ്ബാറിന് നന്ദി. എന്റെ കുട്ടികൾക്കും ഇത് മതിപ്പുണ്ടാക്കുന്നതാണ്. ഞാനിത് വളരെയധികം ഇഷ്ടപ്പെടുന്നു' എന്നായിരുന്നു ഷാരൂഖ് ട്വീറ്റ് ചെയ്തു.
Shah Rukh Khan is the darling of movie lovers across the country. Bollywood 's King Khan celebrated his 55th birthday yesterday