---
title: "'വില കൂടിയതും വ്യത്യസ്തവുമായ സമ്മാനം' - നവദമ്പതികൾക്ക് ലഭിച്ചത് പെട്രോളും ഡീസലും"
english_title: "'Expensive and different gift' - The newlyweds received petrol and diesel"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36395/expensive-and-different-gift-the-newlyweds-received-petrol-and-diesel"
published_at: "2022-04-07T21:07:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f057cb2a90_Untitled-1.jpg"
keywords: []
---

# 'വില കൂടിയതും വ്യത്യസ്തവുമായ സമ്മാനം' - നവദമ്പതികൾക്ക് ലഭിച്ചത് പെട്രോളും ഡീസലും

> **Lead Summary:** **വി**വാഹത്തിന് സാധാരണയായി വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികൾക്ക് ലഭിക്കുക. ഇന്ധനവില വർധിച്ചു കൊണ്ടിരിക്കെ, വ്യത്യസ്തമായ സമ്മാനമാണ് തമിഴ്നാട്ടിലെ ഈ ദമ്പതികൾക്ക് ലഭിച്ചത്. വിവാ​ഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്.

## Article Content

**വി**വാഹത്തിന് സാധാരണയായി വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികൾക്ക് ലഭിക്കുക. ഇന്ധനവില വർധിച്ചു കൊണ്ടിരിക്കെ, വ്യത്യസ്തമായ സമ്മാനമാണ് തമിഴ്നാട്ടിലെ ഈ ദമ്പതികൾക്ക് ലഭിച്ചത്. വിവാ​ഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്.

തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികൾക്ക് ലഭിച്ചത്. ​ഗിരീഷ് കുമാർ-കീർത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവിൽ നിന്ന് വിപരീതമായി ഓരോ ലിറ്റർ പെട്രോളും ഡീസലും ദമ്പതികൾക്ക് സമ്മാനമായി നൽകുകയായിരുന്നു.

കഴിഞ്ഞ വർഷവും തമിഴ്നാട്ടിൽ സമാനമായ സംഭവം നടന്നിരുന്നു. നവദമ്പതികൾക്ക് ഗ്യാസ് സിലിണ്ടർ, ഒരു ക്യാൻ പെട്രോൾ, ഉള്ളി കൊണ്ടുള്ള മാല എന്നിവയാണ് അന്ന് ലഭിച്ചത്. ഒഡീഷയിലെ ദമ്പതികൾക്കും സുഹൃത്തുക്കൾ വിവാഹ സമ്മാനമായി പെട്രോൾ സമ്മാനിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/36395/expensive-and-different-gift-the-newlyweds-received-petrol-and-diesel)