---
title: "നവാഗത സംവിധായകന്‍ ഒരുക്കുന്ന കോശിച്ചായന്‍റെ പറമ്പ്; ഫസ്റ്റ് ലുക്ക് പുറത്ത് "
english_title: "Kosichayan's Parambu, directed by debutant director; Out of first look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36391/kosichayans-parambu-directed-by-debutant-director-out-of-first-look"
published_at: "2022-04-07T20:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f005c26567_koshichayante paramb.jpg"
keywords: []
---

# നവാഗത സംവിധായകന്‍ ഒരുക്കുന്ന കോശിച്ചായന്‍റെ പറമ്പ്; ഫസ്റ്റ് ലുക്ക് പുറത്ത് 

> **Lead Summary:** നവാഗതനായ സാജിര്‍ സദാഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കോശിച്ചായന്‍റെ പറമ്പ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഉണ്ണി മുകുന്ദനാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്‍തത്. യുവനടൻ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

## Article Content

നവാഗതനായ സാജിര്‍ സദാഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കോശിച്ചായന്‍റെ പറമ്പ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഉണ്ണി മുകുന്ദനാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്‍തത്. യുവനടൻ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സലിംകുമാര്‍, ജാഫർ ഇടുക്കി, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണൻ, രഘുനാഥ്, ഗോപാൽ ജി വടയാർ, റീന ബഷീർ, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ കെ പി ജോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവ്വഹിക്കുന്നു.

**

എഡിറ്റിംഗ് ജസല്‍ സഹീർ, പ്രൊഡക്ഷൻ കൺട്രോളർ നിസാര്‍ മുഹമ്മദ്, കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം ഗഫൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം സിബു സുകുമാരൻ.

[https://www.facebook.com/IamUnniMukundan/posts/521714029322797**](https://www.facebook.com/IamUnniMukundan/posts/521714029322797)

ആക്ഷൻ കൊറിയോഗ്രഫി അഷറഫ് ഗുരുക്കൾ, സ്റ്റിൽസ് ഹരിസ്, പരസ്യകല ഐക്യൂറ, ഓഫീസ് നിർവ്വഹണം വിന്നി കരിയാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗൗതം കൃഷ്ണ, പ്രൊഡക്ഷൻ മാനേജർ സജിത് സത്യൻ, പിആർഒ എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36391/kosichayans-parambu-directed-by-debutant-director-out-of-first-look)