---
title: "നടി റിമ കല്ലിങ്കലിന് പിന്തുണ പ്രഖ്യാപിച്ച് ഗായിക അഭയ ഹിരണ്‍മയി"
english_title: "Singer Abhay Hiranmayi has announced her support for actress Rima Kallingal. "
publisher: "moviemax.in"
canonical_url: "https://moviemax.in/news/36359/singer-abhay-hiranmayi-has-announced-her-support-for-actress-rima-kallingal"
published_at: "2022-04-07T17:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ed200edace_abhaya.jpg"
keywords: []
---

# നടി റിമ കല്ലിങ്കലിന് പിന്തുണ പ്രഖ്യാപിച്ച് ഗായിക അഭയ ഹിരണ്‍മയി

> **Lead Summary:** വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അധിക്ഷേപം നടി റിമ കല്ലിങ്കലിന് പിന്തുണ പ്രഖ്യാപിച്ച് ഗായിക അഭയ ഹിരണ്‍മയി. മിനി സ്‌കര്‍ട്ട് ധരിച്ചുള്ള മിറര്‍ സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് അഭയ ഐക്യദാര്‍ഢ്യം അറിയിച്ചത്.

## Article Content

വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അധിക്ഷേപം നടി റിമ കല്ലിങ്കലിന് പിന്തുണ പ്രഖ്യാപിച്ച് ഗായിക അഭയ ഹിരണ്‍മയി. മിനി സ്‌കര്‍ട്ട് ധരിച്ചുള്ള മിറര്‍ സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് അഭയ ഐക്യദാര്‍ഢ്യം അറിയിച്ചത്.

‘തൂക്കിക്കൊല്ലാതിരിക്കാന്‍ പറ്റുവോ? ഇല്ല അല്ലേ’ ചിത്രം പങ്കുവെച്ച് അഭയ ഹിരണ്‍മയി കുറിച്ചു. രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് റിമയ്ക്ക് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം നേരിട്ടത്.

മിനി സ്‌കര്‍ട്ട് ധരിച്ചായിരുന്നു റിമ പരിപാടിക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ യൂട്യൂബ് ചാനലുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സൈബര്‍ അധിക്ഷേപം തുടങ്ങിയത്.

മാന്യമായി വസ്ത്രം ധരിച്ചുകൂടെ.., സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? തുടങ്ങിയ സദാചാര കമന്റുകളാണ് ഏറെയും വന്നത്.

ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരില്‍ റിമ വിമര്‍ശനം നേരിടുന്നത്. ഇതിന് മുമ്പും താരം ഇത്തരത്തില്‍ അധിക്ഷേപം നേരിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36359/singer-abhay-hiranmayi-has-announced-her-support-for-actress-rima-kallingal)