---
title: "രാഷ്ട്രീയക്കാരെയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കരുത്; ആരാധകർക്ക് മുന്നറിയിപ്പുമായി വിജയ്"
english_title: "Do not mock politicians or bureaucrats; Vijay warns fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36343/do-not-mock-politicians-or-bureaucrats-vijay-warns-fans"
published_at: "2022-04-07T16:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ec3995e991_vijay.jpg"
keywords: []
---

# രാഷ്ട്രീയക്കാരെയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കരുത്; ആരാധകർക്ക് മുന്നറിയിപ്പുമായി വിജയ്

> **Lead Summary:** തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബീസ്റ്റ്. ചിത്രം അടുത്തവാരം പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ തന്റെ ആരാധകർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റോ പരിഹസിക്കാൻ പാടില്ലെന്ന് ആരാധകരോട് വിജയ് പറയുന്നു.

## Article Content

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബീസ്റ്റ്. ചിത്രം അടുത്തവാരം പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ തന്റെ ആരാധകർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റോ പരിഹസിക്കാൻ പാടില്ലെന്ന് ആരാധകരോട് വിജയ് പറയുന്നു.

വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫാൻസ് ക്ലബ് അംഗങ്ങൾ രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ, പോസ്റ്ററുകൾ എന്നിവ ഷെയർ ചെയ്യരുത്.

വിജയിയുടെ നിർദേശം ലംഘിച്ച് പ്രവർത്തിക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബസ്സി ആനന്ദ് വ്യക്തമാക്കി. ഫാൻസ് അസോസിയേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

ഫാൻസുകാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണം മുമ്പ് വിജയ് ചിത്രങ്ങൾക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബീസ്റ്റ് റിലീസിനു മുമ്പ് വിജയ് മുന്നറിയിപ്പുമായി എത്തിയത്. ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/36343/do-not-mock-politicians-or-bureaucrats-vijay-warns-fans)