കാവ്യയെ നേടാൻ അമ്പലത്തിൽ വഴിപാട്; നടിയുടെ വിവാഹത്തിന്റെ അന്ന് ഭ്രാന്തനെപോലെയായി......

കാവ്യയെ നേടാൻ അമ്പലത്തിൽ വഴിപാട്; നടിയുടെ വിവാഹത്തിന്റെ അന്ന് ഭ്രാന്തനെപോലെയായി......
2021-10-05T16:33:00 | By Susmitha Surendran

 മലയാളികള്‍ക്ക്  എന്നും പ്രിയപ്പെട്ട  താരമാണ്   കാവ്യാ മാധന്‍ . ഒരു സമയത്ത് കാവ്യാ മാധവനോടുള്ള മലയാളികളുടെ ആരാധന    പറഞ്ഞറിയിക്കവുന്നതിലും  അപ്പുറമായിരുന്നു. വിവാഹത്തോടെ അഭിനയ രംഗം വിട്ടെങ്കിലും കാവ്യയോടുള്ള ആരാധനയ്ക്ക് കുറവൊന്നും വന്നിട്ടില്ല. ഇപ്പോഴും ആ സൗന്ദര്യത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയ വഴി നടക്കാറുണ്ട് .  അന്നും ഇന്നും  മലയാളികള്‍ സ്നേഹിക്കുന്ന താരം കൂടിയാണ്  കാവ്യാ മാധന്‍ . 

കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ് ഉണ്ണി പലപ്പോഴും അവരുടെ സൗന്ദര്യത്തേ കുറിച്ച് വർണ്ണിച്ചെത്താറും ഉണ്ട്. ഇപ്പോൾ പറഞ്ഞുവരുന്നത് കാവ്യയുടെ സൗന്ദര്യവും അവരോടുള്ള ആരാധനയും കൊണ്ട് ഒരു നാട് മുഴുവനും അറിയപ്പെടുന്ന കാവ്യാ പ്രകാശനെക്കുറിച്ചാണ്. കാവ്യയെ സ്വന്തമാക്കാൻ വേണ്ടി അമ്പലം തോറും വഴിപാടുകൾ നേർന്ന കാവ്യാ പ്രകാശൻ. ഒപ്പം 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി എടുത്ത പ്രകാശന്റെ കഥ.


മീഡിയ വൺ ചാനലാണ് കാവ്യാ പ്രകാശന്റെ അപൂർവ കഥ പുറത്തുകൊണ്ടുവന്നത്. കാവ്യയോടുള്ള അടങ്ങാത്ത അരാധനയും അവരെ സ്വന്തമാക്കാൻ പ്രകാശൻ കാത്തിരുന്ന കഥയും നാട്ടുകാർ തന്നെ വിശദീകരിക്കുന്നുണ്ട്. കാവ്യയോട് മാത്രമല്ല, ലോട്ടറിയോടും പ്രകാശന് അടങ്ങാത്ത പ്രേമമാണ്. ഒരു ദിവസം നൂറു ടിക്കറ്റ് വരെയൊക്കെയും പ്രകാശൻ എടുക്കാറുണ്ട്. മുപ്പത്തിനാല് വർഷമായി തുടരുന്ന ശീലമാണ് ഇത്. കല്ലും മണ്ണും ചുമന്നു കിട്ടുന്ന പൈസ കൊണ്ടാണ് പ്രകാശൻ ലോട്ടറി എടുക്കുന്നത്. എന്നാൽ അങ്ങിനെ കിട്ടുന്ന കാശ് കൊണ്ട് എടുക്കുന്ന ലോട്ടറിയിൽ ഇത് വരെയും ഒരു സമ്മാനം പോലും അദ്ദേഹത്തെ തേടിയെത്തിയിട്ടിട്ടില്ലെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു.

ബമ്പർ ലോട്ടറികളാണ് പ്രകാശൻ എടുക്കുന്നത് അത്രയും. 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറിയാണ് പ്രകാശൻ നേടിയെടുത്തത്. ആരൊക്കെ ഉപദേശിച്ചിട്ടും ഒരു കാര്യവും ഉണ്ടായിട്ടില്ല. ആ ലോട്ടറി എടുക്കുന്നതിൽ പ്രകാശന് ഒരു ലക്ഷ്യവും ഉണ്ടായിരുന്നു കാവ്യയെ സ്വന്തം ആക്കണമെന്ന ആഗ്രഹം. അതുമായിട്ടാണ് ബമ്പർ ലോട്ടറികൾ പ്രകാശൻ എടുത്തിരുന്നതെന്നും നാട്ടുകാർ.


നാട്ടിൽ കാവ്യാ പ്രകാശൻ എന്ന് പറഞ്ഞാൽ മാത്രമേ ഈ ലോട്ടറി പ്രേമിയെ അറിയുകയുള്ളൂ. അത്രയും ഇഷ്ടമായിരുന്നു കാവ്യ മാധവനോട് പ്രകാശന്. കാവ്യാ മാധവനെ ഞാൻ വിവാഹം കഴിക്കും എന്നാണ് പറഞ്ഞു നടന്നിരുന്നത്. അതിനായി ഒരുപാട് ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും പ്രകാശൻ നടത്തിയിരുന്നതായും നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.


കാവ്യയുടെയും പ്രകാശാന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീട്ടിലെ മുൻപിലത്തെ മുറിയിൽ തന്നെ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങളൊക്കെ കളിയാക്കിയിട്ടും അതിനൊന്നും മാറ്റം വന്നില്ല. കാവ്യയുടെ വിവാഹത്തിന്റെ അന്ന് ഒരുപാട് വിഷമം ആയിരുന്നു അദ്ദേഹത്തിന്. മുടിയൊക്കെ മുറിച്ച് ആകെ നിരാശയിലായി. ഒരു തരം ഭ്രാന്തൻ അവസ്ഥയിൽ ആയിരുന്നു അന്ന് പ്രകാശൻ- കണ്ണൂർ ഏഴോത്ത് സ്വദേശികൾ പറയുന്നു.




Content Highlight: Offering in the temple to win Kavya; Like crazy on the day of the actress' wedding ......

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup