---
title: "ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി, പുതിയ വിവരങ്ങള്‍ "
english_title: "Actor Sreenivasan's health improves while he is undergoing treatment at a hospital."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36320/actor-sreenivasans-health-improves-while-he-is-undergoing-treatment-at-a-hospital"
published_at: "2022-04-07T14:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ea6c5b8951_sreenivasan.jpg"
keywords: []
---

# ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി, പുതിയ വിവരങ്ങള്‍ 

> **Lead Summary:** ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി. വെന്റിലേറ്റര്‍ സംവിധാനം മാറ്റിയെന്നും ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

## Article Content

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി. വെന്റിലേറ്റര്‍ സംവിധാനം മാറ്റിയെന്നും ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന അദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി.

തുടര്‍ന്ന് മാര്‍ച്ച് 31ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. തുടര്‍ന്നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും നില മെച്ചപ്പെട്ടിട്ടുണ്ട്. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36320/actor-sreenivasans-health-improves-while-he-is-undergoing-treatment-at-a-hospital)