---
title: "'ബീസ്റ്റ്' നിരോധിക്കണം; ആവശ്യവുമായി തമിഴ്നാട് മുസ്‌ലിം ലീഗ്"
english_title: "Now the Tamil Nadu Muslim League has come out demanding a ban on film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36275/now-the-tamil-nadu-muslim-league-has-come-out-demanding-a-ban-on-film"
published_at: "2022-04-07T10:54:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e75c97a8fb_beast.jpg"
keywords: []
---

# 'ബീസ്റ്റ്' നിരോധിക്കണം; ആവശ്യവുമായി തമിഴ്നാട് മുസ്‌ലിം ലീഗ്

> **Lead Summary:** വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് . ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് മുസ്‌ലിം ലീഗ്.

## Article Content

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് . ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് മുസ്‌ലിം ലീഗ്.

മുസ്‌ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷൻ വിഎംഎസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് ലീഗ് കത്തു നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നിരോധനം ആവശ്യപ്പെട്ട് ഇവർ രം​ഗത്തെത്തിയിരിക്കുന്നത്. ബീസ്റ്റ് പ്രദർശനത്തിനെത്തിയാൽ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കുമെന്നും കത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/36275/now-the-tamil-nadu-muslim-league-has-come-out-demanding-a-ban-on-film)