---
title: "'സാമന്തയെ ചതിച്ചു, കരിയർ തകർത്തു';വിവാഹമോചനം കഴിഞ്ഞിട്ടും മാറാത്ത ഗോസിപ്പുകൾ; ഒടുവിൽ സഹികെട്ട് കോടതി കയറി നാഗചൈതന്യ"
english_title: "Gossip that doesn't stop even after divorce; Naga Chaitanya finally takes it to court"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362722/Gossip-that-doesn't-stop-even-after-divorce-Naga-Chaitanya-finally-takes-it-to-court-NEW"
published_at: "2026-05-30T13:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aa21e26ac9_SAAM.jpg"
keywords: ["LATEST NEWS", "SAMANTHA", "NAGA CHAITHNYA", "GOSSIP"]
---

# 'സാമന്തയെ ചതിച്ചു, കരിയർ തകർത്തു';വിവാഹമോചനം കഴിഞ്ഞിട്ടും മാറാത്ത ഗോസിപ്പുകൾ; ഒടുവിൽ സഹികെട്ട് കോടതി കയറി നാഗചൈതന്യ

> **Lead Summary:** **[** വിവാഹമോചനത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും വീഡിയോകൾക്കുമെതിരെ നിയമനടപടിയുമായി നടൻ നാഗചൈതന്യ. മുൻഭാര്യ സാമന്തയെ ചതിച്ചുവെന്നും അവരുടെ കരിയർ തകർത്തുവെന്നും ആരോപിക്കുന്ന വ്യാജ വീഡിയോകൾക്കെതിരെയും, തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് താരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

## Article Content

**[** വിവാഹമോചനത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും വീഡിയോകൾക്കുമെതിരെ നിയമനടപടിയുമായി നടൻ നാഗചൈതന്യ. മുൻഭാര്യ സാമന്തയെ ചതിച്ചുവെന്നും അവരുടെ കരിയർ തകർത്തുവെന്നും ആരോപിക്കുന്ന വ്യാജ വീഡിയോകൾക്കെതിരെയും, തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് താരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ അനുവാദമില്ലാതെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കൂടാതെ, അനധികൃത മെർച്ചൻഡൈസ് ലിസ്റ്റിംഗുകൾ, എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ ഉള്ളടക്കങ്ങൾ, അശ്ലീല സെർച്ച് പ്രയോഗങ്ങൾ എന്നിവയ്ക്കെതിരെയും നാഗചൈതന്യ കോടതിയിൽ സംരക്ഷണം തേടിയിട്ടുണ്ട്. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി സെപ്റ്റംബർ 30-ലേക്ക് മാറ്റി.

നാഗചൈതന്യ - സാമന്ത 2017-ൽ വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വിവാഹമോചിതരായത്. പിന്നീട് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു. സാമന്ത - രാജ് നിധിമോരു വിവാഹമോചനത്തിന് ശേഷം സാമന്ത പ്രശസ്ത സംവിധായകൻ രാജ് നിധിമോരുവിനെ വിവാഹം കഴിച്ചു.

തെന്നിന്ത്യൻ വെബ് സീരീസ് ലോകത്ത് തരംഗമായ 'ദി ഫാമിലി മാൻ' സീരീസിന്റെ സംവിധായകരിൽ ഒരാളാണ് ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിയായ രാജ് നിധിമോരു. കൃഷ്ണ ഡികെയുമായി ചേർന്നാണ് (രാജ് & ഡികെ) ഇദ്ദേഹം ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നത്. 'ഫ്ലേവേഴ്സ്', '99', 'ഷോർ ഇൻ ദ സിറ്റി', 'ഗോ ഗോവ ഗോൺ', 'ഹാപ്പി എൻഡിംഗ്', 'എ ജെന്റിൽമാൻ', 'അൺപോസ്ഡ്' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഇവർ ഒരുക്കിയിട്ടുണ്ട്. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജനപ്രിയ നെറ്റ്ഫ്ലിക്സ് സീരീസ് 'ഗൺസ് ആൻഡ് ഗുലാബ്സി'ന്റെ സംവിധായകരും ഇവരാണ്.

**[
](http://(https://moviemax.in/ ))**

### Related Links & Sources
- [Original Story Source](https://moviemax.in/news/362722/Gossip-that-doesn't-stop-even-after-divorce-Naga-Chaitanya-finally-takes-it-to-court-NEW)