---
title: "ധോണിയുടെ ഭാര്യ സാക്ഷി ഓടിവന്ന് കാലിൽ വീണു; സിവ മോൾ ഉറങ്ങിയിരുന്നത് തന്റെ പാട്ടുകേട്ട്, ചെന്നൈയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ കഥ ജയറാം "
english_title: "content highlights:- Jayaram's story of the meeting in Chennai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362473/content-highlights-jayarams-story-of-the-meeting-in-chennai"
published_at: "2026-05-29T11:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19313b1e89b_jayaram_and_dhoni.jpg"
keywords: ["Latest News", "Malayalam", "Jayaram", "Dhoni's wife"]
---

# ധോണിയുടെ ഭാര്യ സാക്ഷി ഓടിവന്ന് കാലിൽ വീണു; സിവ മോൾ ഉറങ്ങിയിരുന്നത് തന്റെ പാട്ടുകേട്ട്, ചെന്നൈയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ കഥ ജയറാം 

> **Lead Summary:** **[** ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി തന്നെ നേരിൽ കണ്ടപ്പോൾ ഓടിവന്ന് കാലിൽ വീണ് അനുഗ്രഹം വാങ്ങിയതിന്റെ അമ്പരപ്പിക്കുന്ന അനുഭവം പങ്കുവെച്ച് നടൻ ജയറാം.

## Article Content

**[** ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി തന്നെ നേരിൽ കണ്ടപ്പോൾ ഓടിവന്ന് കാലിൽ വീണ് അനുഗ്രഹം വാങ്ങിയതിന്റെ അമ്പരപ്പിക്കുന്ന അനുഭവം പങ്കുവെച്ച് നടൻ ജയറാം.

ചെന്നൈയിൽ വെച്ച് നടന്ന ഐ.പി.എൽ മത്സരം കാണാൻ എത്തിയപ്പോഴായിരുന്നു സിനിമാ ലോകത്തെയും കായിക ലോകത്തെയും ഒരേപോലെ കൗതുകത്തിലാഴ്ത്തിയ ഈ സംഭവം നടന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പരിമളം ആൻഡ് കോ’യുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കവെയാണ് താരം ഈ കൗതുക വാർത്ത വെളിപ്പെടുത്തിയത്. സ്റ്റേഡിയത്തിലെ തന്റെ സീറ്റിലിരിക്കുമ്പോൾ സാക്ഷി ധോണി അങ്ങോട്ട് നടന്നു വരുന്നത് കണ്ട്, കൂടെയിരുന്നയാളോട് അത് ധോണിയുടെ ഭാര്യയാണെന്ന് താൻ രഹസ്യമായി പറഞ്ഞിരുന്നതായി ജയറാം ഓർത്തെടുത്തു.

എന്നാൽ അപ്രതീക്ഷിതമായി അവർ തന്റെ അടുത്തേക്ക് ഓടിവരികയും കാലിൽ വീണ് വന്ദിക്കുകയുമായിരുന്നു. ആളുമാറി സംഭവിച്ചതാണോ എന്ന് താൻ ആദ്യം സംശയിച്ചെങ്കിലും, താനൊരു വലിയ ആരാധകനാണെന്ന് അവർ വ്യക്തമാക്കിയതോടെ അമ്പരന്നുപോയെന്നും ജയറാം പറഞ്ഞു.

ധോണിയുടെ മകൾ സിവയ്ക്ക് ജയറാം അഭിനയിച്ച 'അദ്വൈതം' എന്ന ചിത്രത്തിലെ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ...’ എന്ന സൂപ്പർഹിറ്റ് ഗാനം കേട്ടാലേ ഉറക്കം വരുമായിരുന്നുള്ളൂ എന്നതായിരുന്നു സാക്ഷിയുടെ ഈ ആരാധനയ്ക്ക് പിന്നിലെ രഹസ്യം.

സിവയെ നോക്കിയിരുന്ന മലയാളി സ്വദേശിയായ ആയയായിരുന്നു കുട്ടിക്കാലത്ത് ഈ ഗാനം സ്ഥിരമായി പാടിക്കൊടുത്തിരുന്നത്. നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയറാമും ഉർവശിയും വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്ന ചിത്രമാണ് ‘പരിമളം ആൻഡ് കോ’.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യോഗി ബാബു, മിഷ്കിൻ, സാൻഡി, സഞ്ജനാ കൃഷ്ണമൂർത്തി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. വലിയ പ്രതീക്ഷകളോടെ ഒരുങ്ങുന്ന ചിത്രം വരും വാരം ജൂൺ അഞ്ചിന് തിയേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് ജയറാം തന്റെ വി.ഐ.പി ആരാധികയെക്കുറിച്ചുള്ള ഓർമ്മകൾ ആരാധകരുമായി പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362473/content-highlights-jayarams-story-of-the-meeting-in-chennai)