---
title: "സിനിമ നിരൂപകൻ സത്യേന്ദ്ര അന്തരിച്ചു"
english_title: " content highlights:-   Film critic Satyendra passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362431/content-highlights-film-critic-satyendra-passes-away"
published_at: "2026-05-29T09:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1913ef94422_kanakaraj.jpg"
keywords: []
---

# സിനിമ നിരൂപകൻ സത്യേന്ദ്ര അന്തരിച്ചു

> **Lead Summary:** ** **നടനും സോഷ്യൽ മീഡിയയിലെ പ്രമുഖ സിനിമ നിരൂപകനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു. ചെന്നൈ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

## Article Content

** **നടനും സോഷ്യൽ മീഡിയയിലെ പ്രമുഖ സിനിമ നിരൂപകനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു. ചെന്നൈ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കുടുംബാംഗങ്ങളാരും ഇതുവരെ എത്തിയിട്ടില്ലാത്തതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ബംഗളൂരുവിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് സിനിമ വികടൻ റിപ്പോർട്ട് ചെയ്യുന്നു

കേരള രാജ്യാന്തര ചലച്ചിത്രോത്സവമടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സജീവ സാന്നിധ്യമായിരുന്ന സത്യേന്ദ്ര സമൂഹമാധ്യമങ്ങളിൽ സിനിമ നിരൂപണ വീഡിയോകൾ പങ്കുവച്ചിരുന്നു. 'ഈഴവത്തു മനിതൻ', 'മൻ വാസനായി', 'കടമൈ കണ്ണിയം കാട്ടുപാട്' തുടങ്ങി  ചിത്രങ്ങളിലും സീരിയലുകളിലും സത്യേന്ദ്ര വേഷമിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362431/content-highlights-film-critic-satyendra-passes-away)