---
title: "ബ്രെസ്റ്റ് കാൻസറാണ്,  അതും വിറ്റ് കാശാക്കണോ? ചേച്ചിയുടെ ഭർത്താവുമായി എനിക്ക് അവിഹിതം; അത് അറിഞ്ഞാലെങ്കിലും നിർത്തിക്കൂടേ?"
english_title: " Content Highlights:- Renu Sudhi has cancer, the star opens up about it"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362429/content-highlights-Renu-Sudhi-has-cancer-the-star-opens-up-about-it"
published_at: "2026-05-29T09:38:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da316e9bcca_Renu_Sudhis_profile_goes_viral_on_Instagram.jpg"
keywords: ["Latest News", "Renu Sudhi", "Cancer"]
---

# ബ്രെസ്റ്റ് കാൻസറാണ്,  അതും വിറ്റ് കാശാക്കണോ? ചേച്ചിയുടെ ഭർത്താവുമായി എനിക്ക് അവിഹിതം; അത് അറിഞ്ഞാലെങ്കിലും നിർത്തിക്കൂടേ?

> **Lead Summary:** വിവാദങ്ങൾ ഒഴിഞ്ഞ സമയം രേണു സുധിക്കില്ല. വിദേശയാത്രകൾ ആരംഭിച്ചശേഷം സ്വർണ്ണകടത്ത്, മനുഷ്യകടത്ത് തുടങ്ങിയവയിൽ രേണുവും ഭാ​ഗമാണെന്ന തരത്തിൽ പ്രചരിക്കുന്നുണ്ട്. അതിനിടയിൽ അടുത്തിടെ മുതൽ രേണുവിന് കാൻസർ എന്ന അസുഖം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ വന്നു.

## Article Content

വിവാദങ്ങൾ ഒഴിഞ്ഞ സമയം രേണു സുധിക്കില്ല. വിദേശയാത്രകൾ ആരംഭിച്ചശേഷം സ്വർണ്ണകടത്ത്, മനുഷ്യകടത്ത് തുടങ്ങിയവയിൽ രേണുവും ഭാ​ഗമാണെന്ന തരത്തിൽ പ്രചരിക്കുന്നുണ്ട്. അതിനിടയിൽ അടുത്തിടെ മുതൽ രേണുവിന് കാൻസർ എന്ന അസുഖം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ വന്നു.

എന്നാൽ രേണു ഇക്കാര്യത്തിൽ കൃത്യമായ പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോഴിതാ ആദ്യമായി തന്റെ പേരിൽ പലപ്പോഴായി വന്ന ആരോപണങ്ങൾക്കും തന്നെ ചുറ്റി പറ്റി വന്ന വിവാദങ്ങൾക്കും കൃത്യമായ മറുപടി മെയിൻ സ്ട്രിം വണ്ണിന്റെ അഭിമുഖത്തിലൂടെ രേണു നൽകി.

അങ്ങനൊരു അസുഖമുണ്ടെങ്കിൽ ‍താൻ അല്ലേ സഹിക്കേണ്ടതെന്ന് രേണു ചോദിക്കുന്നു. ചില യുട്യൂബേഴ്സ് താനൊരു മനുഷ്യനാണെന്നത് പോലും പരി​ഗണിക്കുന്നില്ലെന്നും രേണു പറയുന്നു.

എനിക്ക് ബ്രെസ്റ്റ് കാൻസറാണെന്ന് പറഞ്ഞ് പരത്തിയത് കുറേ കാലമായി എന്നെ വിടാതെ പിന്തുടരുന്ന എന്നെ കുറിച്ച് നെ​ഗറ്റീവ് മാത്രം പറയുന്ന ചില യുട്യൂബേഴ്സാണ്. എന്നെ വിറ്റ് കാശുണ്ടാക്കുന്നവരാണ് അവർ. എന്നേയും എന്റെ ഫാമിലിയേയും പിച്ചി ചീന്തുകയാണ് അവർ.

കാൻസർ പോലൊരു അസുഖം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് വെളിപ്പെടുത്തേണ്ടത് ഞാനാണ്. ഞാൻ എവിടെ പോയാലും കാറെടുത്ത് എന്റെ പിന്നാലെയുണ്ട് ഇവർ. ഇവർ പറയുന്നത് വളരെ തെറ്റായ കാര്യമാണ്.

പിന്നെ ആശുപത്രിക്കാർ ചെയ്തത് എത്തിക്സിന് നിരക്കാത്ത കാര്യം. എനിക്ക് കാൻസറാണെന്നുള്ള വാർത്തയറിഞ്ഞ് ഒരുപാട് നല്ല മനുഷ്യർ വിളിച്ച് സങ്കടത്തോടെ സംസാരിച്ചു. ഒന്നും ഞാൻ അവരോട് വിശദീകരിച്ചില്ല. വിഷമിക്കാതെ ഞാൻ ഓക്കെയാണ് എന്ന് മാത്രമാണ് പറഞ്ഞത്.

എനിക്ക് എതിരെ മുമ്പും നിരവധി ആരോപണങ്ങൾ വന്നിട്ടുണ്ട്. അബോർഷന്റെ കേസ് വരെ അതിൽപ്പെടും. യൂറിനറി ഇൻഫക്ഷൻ വന്ന് ​ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയാൽ പോലും അതും ഫോട്ടോയെടുത്ത് പബ്ലിഷ് ചെയ്ത് ക്യാഷാക്കുന്നവർ എന്റെ കൂടെയുണ്ട്.

ഞാനൊരു മനുഷ്യനല്ലേ. എനിക്ക് ആശുപത്രികളിൽ പോകേണ്ട സാഹചര്യം വരില്ലേ. എന്നെ വിറ്റ് കാശാക്കിയവർ എനിക്ക് അസുഖമാണെന്ന് അറിഞ്ഞാൽ അതിൽ നിന്നും കുറച്ച് ചികിത്സയ്ക്കായി തരികയല്ലേ വേണ്ടത്. അതല്ലേ മനസാക്ഷിയുള്ളവർ ചെയ്യേണ്ടത്. ഫോൺ തുറക്കാൻ പറ്റില്ല.

എനിക്ക് കാൻസറാണെന്ന വാർത്തയാണ് ഏറെയും. അങ്ങനൊരു അസുഖമുണ്ടെങ്കിൽ ‍ഞാൻ അല്ലേ സഹിക്കേണ്ടത്?. എന്റെ കൂടെയിരുന്ന് സഹിക്കാൻ ഇവർക്ക് പറ്റുമോ?. രേണു സുധിക്ക് എന്ത് വന്നാലും വന്നില്ലെങ്കിലും അത് പേക്കൂത്താകുന്നത് എങ്ങനെയാണ്?.

ആ അസുഖം ഉണ്ടെങ്കിലും ഇല്ലെങ്കിലും മനകരുത്തോടെ മുന്നോട്ട് പോകും. എന്നെ ചേർത്ത് പിടിക്കാൻ കുറച്ച് നല്ല ആൾക്കാരുണ്ട്. അതുകൊണ്ട് ഞാൻ മുന്നോട്ട് പോകും. മുമ്പ് കേട്ടിട്ടുള്ള ആരോപണങ്ങളെക്കാൾ വലുതല്ല കാൻസർ. എനിക്ക് അസുഖമാണെന്ന് കൊട്ടിഘോഷിച്ച് നടക്കുന്നവർ മനുഷ്യരല്ല. പൈശാചികരാണ്.

എന്റെ കുടുംബം ഇനി കേൾക്കാൻ ഒന്നുമില്ല. എന്റെ കുഞ്ഞ് വരെ കേൾക്കുന്നു. ഞങ്ങൾ ക്രിമിനൽ ബാ​ഗ്രൗണ്ട് ഉള്ളവരാണോ?, അതോ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ?. ചേച്ചിയുടെ ഭർത്താവുമായി എനിക്ക് അവിഹിതമുണ്ടെന്ന് വരെയാണ് പറഞ്ഞ് പരത്തിയത്. ഇതിലും ഭേദം കാൻസറാണ്.

കാൻസറാണെന്ന് അറിഞ്ഞാലെങ്കിലും മിണ്ടാതിരുന്നുകൂടെ. വിറ്റ് കാശാക്കണോ?. അതുപോലെ എനിക്ക് ഒരിക്കലും അം​ഗീകരിക്കാൻ പറ്റാത്ത ഒന്നാണ് മനുഷ്യകടത്തിൽ ഞാനുണ്ടെന്നത്. അത് പറഞ്ഞ് പരത്തിയവളുടെ മുഖത്ത് അടിക്കാൻ തോന്നി.

മറ്റൊന്ന് എന്റെ കുഞ്ഞിന്റെ അപ്പൻ വേറെയാണ് എന്നതാണ്. ഇതിനേക്കാളെല്ലാം ബേധമാണ് കാൻസർ എന്നും രേണു പറ‍ഞ്ഞു. ദുബായിൽ വെച്ചാണ് താരത്തിന് കാൻസർ കണ്ടെത്തിയതെന്നും അസുഖവുമായി ബന്ധപ്പെട്ടുള്ള ടെസ്റ്റുകൾക്ക് രേണു പരുമലയിലെ ഒരു ആശുപത്രിയിൽ എത്തിയിരുന്നുവെന്നുമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. രേണു ഇപ്പോൾ ബെ​ഹ്റൈനിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362429/content-highlights-Renu-Sudhi-has-cancer-the-star-opens-up-about-it)