---
title: "പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ കഥ പറയുന്ന 'ചൂട്ട്' റിലീസിന് ഒരുങ്ങുന്നു"
english_title: "content-highlights-Dr. KVA Prasad Film Choot Is Getting Ready For Release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362387/content-highlights-dr-kva-prasad-film-choot-is-getting-ready-for-release"
published_at: "2026-05-28T20:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a185fcb2171c_choot.jpg"
keywords: ["Latest News", "Dr. KVA Prasad Film", "Choot", "Release"]
---

# പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ കഥ പറയുന്ന 'ചൂട്ട്' റിലീസിന് ഒരുങ്ങുന്നു

> **Lead Summary:** **ഡോ: **കെ.വി.എ പ്രസാദിന്റെ ചൂട്ട് എന്ന സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു . ഒരു പാട് കാത്തിരിപ്പിനു ശേഷം വടകരയുടെ സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനായി എത്തിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുകയാണ്.

## Article Content

**ഡോ: **കെ.വി.എ പ്രസാദിന്റെ ചൂട്ട് എന്ന സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു . ഒരു പാട് കാത്തിരിപ്പിനു ശേഷം വടകരയുടെ സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനായി എത്തിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുകയാണ്.

പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ കഥ പറയുന്ന 'ചൂട്ട് ', കഴിഞ്ഞ കാലങ്ങളിൽ നേടിയെടുത്ത നിരവധിയായ വിപ്ലവ സമരങ്ങളുടെ കഥയാണ് പറയുന്നത്. തകർന്നെന്നു പലപ്പോഴും കരുതുമ്പോഴും ഇരട്ടി ശക്തിയിൽ ഉയർത്തെഴുനേല്ക്കുന്ന ഫീനിക്സ് പക്ഷിയാണന്നു കാലം തെളിയിച്ച പ്രസ്ഥാനത്തിന്റെ കഥയാണ് ചൂട്ട്.

കഥ തിരക്കഥ സംഭാഷണം സംവിധാനം ഡോ. കെ.വി.എ പ്രസാദ്, ഡി.ഒ.പി നിഥിൻ തലിക്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ലിഡീഷ് ദേവസി, കലാസംവിധാനം പ്രദീപ് കളരിപ്പടി എന്നിവരാണ് അണിയറ ശില്പികൾ. ഗാന രചന നടത്തിയത് എ.കെ രഞ്ജിത്തും സംഗീത നിർവഹണം നടത്തിയത് സമദ് അമ്മാസുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362387/content-highlights-dr-kva-prasad-film-choot-is-getting-ready-for-release)