---
title: "ഇൻസ്റ്റാഗ്രാമിൽ ബിക്കിനി ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് താരം; വൈറലായി വാക്കുകൾ "
english_title: "The actress talked about uploading a bikini photo on Instagram; Words go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36223/the-actress-talked-about-uploading-a-bikini-photo-on-instagram-words-go-viral"
published_at: "2022-04-06T22:11:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624dc30959b26_viral.jpg"
keywords: []
---

# ഇൻസ്റ്റാഗ്രാമിൽ ബിക്കിനി ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് താരം; വൈറലായി വാക്കുകൾ 

> **Lead Summary:** നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മൃനാൽ തക്കൂർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിന്ദി മറാത്തി എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

## Article Content

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മൃനാൽ തക്കൂർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിന്ദി മറാത്തി എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മിനി സ്ക്രീനിൽ അഭിനയിച്ചതിനു ശേഷമാണ് താരം ബിഗ് സ്ക്രീനിലേക്ക് ചേക്കേറിയത്. 2012 മുതൽ 2016 വരെയാണ് താരം മിനിസ്ക്രീനിൽ സജീവമായി നിലകൊണ്ടത്. ഈ കാലയളവിൽ ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിന് കഴിഞ്ഞു. 2014 ൽ സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ച താരം 2018 മുതൽ സജീവമായി നിലകൊള്ളുന്നു.

**

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുള്ളത്.

ബിക്കിനി ഫോട്ടോകൾ വരെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ബിക്കിനി ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

താരത്തിന്റെ വാക്കുകൾ ...**

” ഇപ്പോഴും ഞാൻ ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ആണെങ്കിൽ ഒരുപാട് ധൈര്യം സംഭരിക്കേണ്ടതുണ്ട്. നമ്മുടെ ബോഡി എത്ര ഫ്ലെക്സിബിൾ ആണെങ്കിലും ഇതുതന്നെയാണ് അവസ്ഥ”. താരം ഇപ്പോഴത്തെ സദാചാരവാദികളെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/36223/the-actress-talked-about-uploading-a-bikini-photo-on-instagram-words-go-viral)