---
title: "സിബിഐയുടെ അഞ്ചാം ഭാഗം  ടീസർ പുറത്ത് "
english_title: "The fifth part of the CBI teaser is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36167/the-fifth-part-of-the-cbi-teaser-is-out"
published_at: "2022-04-06T19:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d970762568_cbi.jpg"
keywords: []
---

# സിബിഐയുടെ അഞ്ചാം ഭാഗം  ടീസർ പുറത്ത് 

> **Lead Summary:** മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരന്ന സിബിഐയുടെ അഞ്ചാം ഭാഗം ടീസർ എത്തി. സൈന മൂവീസിന്റെ യൂ‍ട്യൂബ് ചാനലിലൂടെ അഞ്ച് മണിയോടെയാണ് ടീസർ പുറത്തെത്തിയിരിക്കുന്നത്. ടീസർ റിലീസ് വിവരം പുറത്തുവന്നതുമുതൽ വലിയ ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. ടീസറിനൊപ്പം ചിത്രവും ഒട്ടും നിരാശപ്പെടുത്തില്ലെന്ന സൂചനയാണ് ടീസർ നൽകുന്നത്.

## Article Content

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരന്ന സിബിഐയുടെ അഞ്ചാം ഭാഗം ടീസർ എത്തി. സൈന മൂവീസിന്റെ യൂ‍ട്യൂബ് ചാനലിലൂടെ അഞ്ച് മണിയോടെയാണ് ടീസർ പുറത്തെത്തിയിരിക്കുന്നത്. ടീസർ റിലീസ് വിവരം പുറത്തുവന്നതുമുതൽ വലിയ ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. ടീസറിനൊപ്പം ചിത്രവും ഒട്ടും നിരാശപ്പെടുത്തില്ലെന്ന സൂചനയാണ് ടീസർ നൽകുന്നത്.

രഞ്ജി പണിക്കർ, അനൂപ് മേനോൻ സായി കുമാർ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. ആശാ ശരത്ത്, മുകേഷ് , പിഷാരടി, ദിലീഷ് പോത്തൻ എന്നിവരെല്ലാം ടീസറിലും കാണാം. അതേസമയം, ചിത്രത്തിന്റെ റിലീസും ഉടനുണ്ടാകുമെന്നാണ് സൂചനകൾ.

അയ്യരുടെ അഞ്ചാം വരവിൽ എന്തൊക്കെയാകും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു. സിബിഐ 5ൽ നടൻ ജ​ഗദീഷും ഉണ്ടാകും. സിബിഐ അ‍‍ഞ്ചാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജ​ഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്.

ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജ​ഗതിക്കൊപ്പം ഉണ്ടാകും.

ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/36167/the-fifth-part-of-the-cbi-teaser-is-out)