#Latest News #Kollam #Attack #Stabbed #RSS #DYFI
കൊല്ലം: ( www.truevisionnews.com ) കൊല്ലം ചാത്തന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വീട്ടിലെത്തി കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി . ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജീവിനാണ് കുത്തേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഞാറാഴ്ച വൈകിട്ടോടെയാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തത് എന്നാണ് പരാതി. ചാത്തന്നൂരില്‍ ബിജെപി ജയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്നാണ് ആരോപണം .
Content Highlights:- RSS worker stabbed in Chathannur after breaking into his house

































