#Latest News #Suicide Case #Death #Ottappalam
പാലക്കാട്: ( www.truevisionnews.com ) ഒറ്റപ്പാലം മീറ്റ്‌നയില്‍ വീടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെയും മകനെയും അവശനിലയിലും കണ്ടെത്തി.
കൂട്ട ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. മീറ്റ്‌നയില്‍ വീടുവാങ്ങി താമസിക്കുന്ന തൃശ്ശൂര്‍ കുറ്റൂര്‍ വീട്ടില്‍ രാമകൃഷ്ണ(60)നാണ് മരിച്ചത്.
അവശനിലയിലായ ഭാര്യ വസന്ത, മകന്‍ അഭിജിത്ത് എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയത്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Content Highlights:-Mass suicide attempt in Meetna; Head of household dies, mother and son in critical condition


































