#Latest News #Theft #Mobile Phone #Kozhikode
കോഴിക്കോട് : ( www.truevisionnews.com) മുക്കത്തെ മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ ജീവനക്കാരൻ പിടിയിൽ. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കൽ അഭിഷേകിനെയാണ് (22) മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
മുക്കം നീലേശ്വരത്ത് പ്രവർത്തിക്കുന്ന മന്തിക്കടയിൽ നിന്നാണ് ഫോണുകൾ മോഷണം പോയത്.
25,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം അഭിഷേക് കടന്നുകളയുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മുക്കം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Content Highlights:- Employee arrested for stealing mobile phone from Mukkam Manthikada shop

































