'സിപിഎം കളിച്ച് താനൊരുപാട് തല്ലി, ഞങ്ങൾ ഭരണത്തിൽ തിരിച്ചു വരില്ലെന്ന് വിചാരിച്ചോ?'; പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ച നിലയിൽ, ഒപ്പം ഭീഷണിക്കത്തും

'സിപിഎം കളിച്ച് താനൊരുപാട് തല്ലി, ഞങ്ങൾ ഭരണത്തിൽ തിരിച്ചു വരില്ലെന്ന് വിചാരിച്ചോ?'; പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ച നിലയിൽ, ഒപ്പം ഭീഷണിക്കത്തും
May 24, 2026 04:43 PM | By Athira V
#Latest News #Attack #Bullet Burned #Kollam #Police

കൊല്ലം: ( www.truevisionnews.com) കൊല്ലം അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ച നിലയിൽ .

ആറന്‍മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആർച്ചൽ സ്വദേശി വിവേകിന്‍റെ ബുള്ളറ്റാണ് കത്തിനശിച്ചത്. വിവേകിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു. കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല.

പുനലൂരിലെ കോളജിൽ വെച്ച് അടിച്ചതിനുള്ള മറുപടിയാണിതെന്നാണ് ഭീഷണിക്കത്തിലുള്ളത്. സിപിഎം കളിച്ചല്ലോ താൻ അടിച്ചതെന്നും ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോയെന്നും ഭീഷണിക്കത്തിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം പുനലൂർ കോളജ് സംഘർഷത്തിൽ പൊലീസ് മർദ്ദനമേറ്റ ആളുകളെ കേന്ദ്രീകരിച്ച് അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:- The policeman's bullet, which was parked in the courtyard of Anchal's house, was burned

#Latest News #Attack #Bullet Burned #Kollam #Police

Next TV

Related Stories
വരുന്നത് അതിശക്തമായ മഴ: കോഴിക്കോട് , കണ്ണൂർ  ഉൾപ്പെടെ അതീവ ജാഗ്രത, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും

May 24, 2026 05:36 PM

വരുന്നത് അതിശക്തമായ മഴ: കോഴിക്കോട് , കണ്ണൂർ ഉൾപ്പെടെ അതീവ ജാഗ്രത, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും

എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഭൂതത്താൻ കെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കും...

Read More >>
ചിൽ മൂഡ് ഇനി ജയിലിൽ  ....: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടപ്പ്; കള്ളൻ ഒടുവിൽ  പിടിയിൽ

May 24, 2026 05:08 PM

ചിൽ മൂഡ് ഇനി ജയിലിൽ ....: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടപ്പ്; കള്ളൻ ഒടുവിൽ പിടിയിൽ

പത്തനംതിട്ടയിൽ മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടന്ന കള്ളൻ...

Read More >>
കോഴിക്കോട് മുക്കത്തെ മന്തിക്കടയിൽ മൊബൈൽ ഫോൺ മോഷണം; ജീവനക്കാരൻ പിടിയിൽ

May 24, 2026 04:54 PM

കോഴിക്കോട് മുക്കത്തെ മന്തിക്കടയിൽ മൊബൈൽ ഫോൺ മോഷണം; ജീവനക്കാരൻ പിടിയിൽ

മുക്കത്തെ മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച ജീവനക്കാരൻ...

Read More >>
  മഴ വില്ലനായി  ....  ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

May 24, 2026 04:41 PM

മഴ വില്ലനായി .... ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

ശക്തമായ മഴ, ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ്...

Read More >>
സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

May 24, 2026 04:35 PM

സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട്...

Read More >>
Top Stories

News Roundup