മഴ വില്ലനായി .... ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

  മഴ വില്ലനായി  ....  ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു
May 24, 2026 04:41 PM | By Susmitha Surendran
#Heavyrain #well #Collapse #Chengannur

ആലപ്പുഴ: (https://truevisionnews.com/)  ശക്തമായ മഴയിൽ ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്‍റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നു പോയത്. ഇന്നലെ രാവിലെ 7 മണിയോടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

വെള്ളിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് ചെങ്ങന്നൂരിന്‍റെ ഭാഗങ്ങളിൽ ഉണ്ടായത്. വീട്ടുമുറ്റത്ത് നിന്ന് ശനിയാഴ്ച രാവിലെ വലിയൊരു ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കിയത്. ഇന്‍റർ ലോക്കിട്ട വീട്ടുമുറ്റത്തെ കിണർ വീട്ടുകാരുടെ കണ്‍മുന്നിൽ ഇടിഞ്ഞു താഴുകയായിരുന്നു.

അതിനിടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Content Highlights:- Heavy rains cause a well in the backyard of a house to collapse in Puliyur, Chengannur

#Heavyrain #well #Collapse #Chengannur

Next TV

Related Stories
വരുന്നത് അതിശക്തമായ മഴ: കോഴിക്കോട് , കണ്ണൂർ  ഉൾപ്പെടെ അതീവ ജാഗ്രത, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും

May 24, 2026 05:36 PM

വരുന്നത് അതിശക്തമായ മഴ: കോഴിക്കോട് , കണ്ണൂർ ഉൾപ്പെടെ അതീവ ജാഗ്രത, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും

എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഭൂതത്താൻ കെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കും...

Read More >>
ചിൽ മൂഡ് ഇനി ജയിലിൽ  ....: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടപ്പ്; കള്ളൻ ഒടുവിൽ  പിടിയിൽ

May 24, 2026 05:08 PM

ചിൽ മൂഡ് ഇനി ജയിലിൽ ....: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടപ്പ്; കള്ളൻ ഒടുവിൽ പിടിയിൽ

പത്തനംതിട്ടയിൽ മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടന്ന കള്ളൻ...

Read More >>
കോഴിക്കോട് മുക്കത്തെ മന്തിക്കടയിൽ മൊബൈൽ ഫോൺ മോഷണം; ജീവനക്കാരൻ പിടിയിൽ

May 24, 2026 04:54 PM

കോഴിക്കോട് മുക്കത്തെ മന്തിക്കടയിൽ മൊബൈൽ ഫോൺ മോഷണം; ജീവനക്കാരൻ പിടിയിൽ

മുക്കത്തെ മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച ജീവനക്കാരൻ...

Read More >>
സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

May 24, 2026 04:35 PM

സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട്...

Read More >>
Top Stories

News Roundup