---
title: "മഞ്ജു വാര്യരുടെ അഭിനയം മോഹന്‍ലാലിന്റേത് പോലെയാണ് ; പിവി ഗംഗാധരന്‍"
english_title: "The acting of that actress is like that of Mohanlal; PV Gangadharan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36143/the-acting-of-that-actress-is-like-that-of-mohanlal-pv-gangadharan"
published_at: "2022-04-06T16:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d74e200947_manju.jpg"
keywords: []
---

# മഞ്ജു വാര്യരുടെ അഭിനയം മോഹന്‍ലാലിന്റേത് പോലെയാണ് ; പിവി ഗംഗാധരന്‍

> **Lead Summary:** മഞ്ജു വാര്യരുടെ അഭിനയം മോഹന്‍ലാലിന്റേത് പോലെയാണെന്ന് തോന്നിയിട്ടുണ്ടെന്ന് പ്രമുഖ നിര്‍മ്മാതാവ് പിവി ഗംഗാധരന്‍. മനസിലെ വിഷമങ്ങളൊക്കെ മാറ്റിവെച്ച് സിനിമയ്ക്കായി നൂറു ശതമാനവും നല്‍കുന്ന നടിയാണ് മഞ്ജുവെന്നും നിരവധി പേരെ സഹായിക്കുന്ന വ്യക്തിയാണ് അവരെന്നും ഗംഗാധരന്‍ പറഞ്ഞു.

## Article Content

മഞ്ജു വാര്യരുടെ അഭിനയം മോഹന്‍ലാലിന്റേത് പോലെയാണെന്ന് തോന്നിയിട്ടുണ്ടെന്ന് പ്രമുഖ നിര്‍മ്മാതാവ് പിവി ഗംഗാധരന്‍. മനസിലെ വിഷമങ്ങളൊക്കെ മാറ്റിവെച്ച് സിനിമയ്ക്കായി നൂറു ശതമാനവും നല്‍കുന്ന നടിയാണ് മഞ്ജുവെന്നും നിരവധി പേരെ സഹായിക്കുന്ന വ്യക്തിയാണ് അവരെന്നും ഗംഗാധരന്‍ പറഞ്ഞു.

‘മഞ്ജു വാര്യരുടെ അഭിനയം മോഹന്‍ലാലിന്റേത് പോലെയാണെന്ന് തോന്നിയിട്ടുണ്ട്. എന്ത് വിഷമമുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് മഞ്ജു നന്നായി അഭിനയിക്കും. അഭിനയത്തിന്റെ കാര്യം നോക്കിയാല്‍ അവര്‍ ഒരു സൂപ്പര്‍ ലേഡി ആണ്.’

‘തൂവല്‍ കൊട്ടാരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വളരെ സന്തോഷത്തോടെയാണ് മഞ്ജു വാര്യര്‍ വന്നത്. മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്ഥിതി ഉള്ള, ആരും അറിയാതെ പലരെയും സഹായിച്ചിട്ടുള്ള ആള് കൂടിയാണ് മഞ്ജു വാര്യര്‍.’

ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അങ്ങാടി, അഹിംസ, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കന്‍ വീരഗാഥ, വാര്‍ത്ത, അദ്വെയ്തം, ഏകലവ്യന്‍, തൂവല്‍ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ തുടങ്ങി ഒട്ടേറെ ക്ലാസിക് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച നിര്‍മ്മാതാവ് ആണ് പി വി ഗംഗാധരന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/36143/the-acting-of-that-actress-is-like-that-of-mohanlal-pv-gangadharan)