---
title: "ഓർമാക്സ് പട്ടികയിൽ സാമന്തയെ മറികടന്ന് ആലിയ ഭട്ട് ഒന്നാമത്; സായ് പല്ലവിയും നയൻതാരയും ആദ്യ പത്തിൽ"
english_title: "Alia Bhatt surpasses Samantha to top Ormax list; Sai Pallavi and Nayanthara in top 10"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361427/alia-bhatt-surpasses-samantha-to-top-ormax-list-sai-pallavi-and-nayanthara-in-top-10"
published_at: "2026-05-24T15:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12ca2f41734_Alia_Bhatt.jpg"
keywords: ["Alia Bhatt", "Samantha Ruth Prabhu", "Sai Pallavi", "Ormax Media", "Most Popular Indian Actresses"]
---

# ഓർമാക്സ് പട്ടികയിൽ സാമന്തയെ മറികടന്ന് ആലിയ ഭട്ട് ഒന്നാമത്; സായ് പല്ലവിയും നയൻതാരയും ആദ്യ പത്തിൽ

> **Lead Summary:** **[** മലയാളികളുടെയും പ്രിയനടിയാണ് സാമന്ത. മലയാള സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും, സാമൂഹിക മാധ്യമങ്ങളിലെ വേറിട്ട നിലപാടുകൾ കൊണ്ടും വൻ ഹിറ്റ് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകർക്കും താരം സുപരിചിതയാണ്. ഓർമാക്സ് മീഡിയ പുറത്തുവിടാറുള്ള ഏറ്റവും ജനപ്രീതിയുള്ള നായികാ താരങ്ങളുടെ പട്ടികയിൽ ദീർഘകാലമായി ഒന്നാം സ്ഥാനത്തായിരുന്നു സാമന്ത. എന്നാൽ, ഏപ്രിലിലെ ഏറ്റവും പുതിയ പട്ടികയിൽ സാമന്ത രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

## Article Content

**[** മലയാളികളുടെയും പ്രിയനടിയാണ് സാമന്ത. മലയാള സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും, സാമൂഹിക മാധ്യമങ്ങളിലെ വേറിട്ട നിലപാടുകൾ കൊണ്ടും വൻ ഹിറ്റ് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകർക്കും താരം സുപരിചിതയാണ്. ഓർമാക്സ് മീഡിയ പുറത്തുവിടാറുള്ള ഏറ്റവും ജനപ്രീതിയുള്ള നായികാ താരങ്ങളുടെ പട്ടികയിൽ ദീർഘകാലമായി ഒന്നാം സ്ഥാനത്തായിരുന്നു സാമന്ത. എന്നാൽ, ഏപ്രിലിലെ ഏറ്റവും പുതിയ പട്ടികയിൽ സാമന്ത രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

ബോളിവുഡ് നടി ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത്. മാര്‍ച്ച് മാസത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ആലിയ ഭട്ട്. ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തുമെത്തി. നാലാം സ്ഥാനത്ത് തെന്നിന്ത്യയിലെ മുൻനിര താരം രശ്‍മിക മന്ദാനയും തൊട്ടുപിന്നില്‍ കാജല്‍ അഗര്‍വാളുമാണ്.

തെന്നിന്ത്യയുടെ പ്രിയ താരം സായ് പല്ലവി ആറാമത് എത്തി. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.

ഏഴാമത് മലയാളിയായ തെന്നിന്ത്യൻ സൂപ്പര്‍ താരം നയൻതാരയാണ്. തൊട്ടുപിന്നാലെ തെന്നിന്ത്യൻ താരം ശ്രീലീലയും പട്ടികയില്‍ ഇടംനേടിയപ്പോള്‍ ഒമ്പതാമത് കൃതി സനോണും പത്താമത് തൃഷയും എത്തി. ഇന്ത്യയിലെ ജനപ്രീതിയുള്ള നായിക താരങ്ങളുടെ പട്ടിക എടുത്തപ്പോള്‍ വെറും മൂന്ന് ബോളിവുഡ് താരങ്ങള്‍ക്കേ ആദ്യ പത്തില്‍ ഇടം നേടാനായുള്ളൂ എന്നതാണ് പ്രധാന പ്രത്യേകത. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഓര്‍മാക്സ് പുറത്തുവിട്ട പട്ടിക തെളിയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/361427/alia-bhatt-surpasses-samantha-to-top-ormax-list-sai-pallavi-and-nayanthara-in-top-10)