#Lightning #Aroor Death #Heavyrain
ആലപ്പുഴ: (https://truevisionnews.com/) ആലപ്പുഴ അരൂരില്‍ ഇടിമിന്നലേറ്റ് 60 കാരന്‍ മരിച്ചു. അരൂര്‍ കോടംതുരുത്ത് ചമ്മനാട്ടുതറയില്‍ രവിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
വീട്ടില്‍ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് മിന്നലേറ്റത്. ഉടന്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ് രവി. രാവിലെ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Content Highlights:- 60-year-old man dies after being struck by lightning in Aroor

































