കുടയും മഴക്കോട്ടുമൊക്കെ എടുത്തോളൂ ....: പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത

കുടയും മഴക്കോട്ടുമൊക്കെ എടുത്തോളൂ ....: പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത
May 24, 2026 02:22 PM | By Susmitha Surendran
#Heavyrain #Kerala #yellow alert

കോഴിക്കോട് : (https://truevisionnews.com/) സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ബാധകമാണ്.

വരുന്ന അഞ്ചു ദിവസവും മഴ ശക്തമായി തുടരും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 28 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു മിന്നലേറ്റത്. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights:- Heavy rain likely in Kerala, yellow alert in ten districts

#Heavyrain #Kerala #yellow alert

Next TV

Related Stories
തിരുവനന്തപുരത്ത് യുവാവ് വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ; മെഡിക്കൽ കോളേജ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

May 24, 2026 03:25 PM

തിരുവനന്തപുരത്ത് യുവാവ് വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ; മെഡിക്കൽ കോളേജ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

തിരുവനന്തപുരത്ത് യുവാവ് വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ, മെഡിക്കൽ കോളേജ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി...

Read More >>
 വടകരയിൽ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

May 24, 2026 03:07 PM

വടകരയിൽ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര ഒഞ്ചിയത്ത് വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
അമ്പലപ്പുഴയിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: രണ്ട് പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

May 24, 2026 02:58 PM

അമ്പലപ്പുഴയിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: രണ്ട് പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

അമ്പലപ്പുഴയിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് രണ്ട് പ്രതികൾ...

Read More >>
Top Stories

News Roundup