#Latest News #Employment Exchange #Job #Kannur
കണ്ണൂർ: (www.truevisionnews.com ) എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നാണെന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളെ ഫോണില്‍ ബന്ധപ്പെട്ട് ജോലി വാഗ്ദാനം ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഇത്തരം ഫോണ്‍ വിളികളുമായി എംപ്ലോയ്മെന്റ് ഓഫീസിന് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നൽകുന്ന സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.
ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍ സന്ദേശങ്ങളോ വിളികളോ ലഭിക്കുകയാണെങ്കില്‍ വഞ്ചിതരാകാതെ ഉടൻ തന്നെ വിവരം പൊലീസ് അധികാരികളെ അറിയിക്കണമെന്നും ഓഫീസ് അറിയിച്ചു.
സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:
- ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്: 0497 2700831
- തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്: 0460 2209400
- തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്: 0490 2327923
- മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്: 0490 2474700
Content Highlights:- Job scam in the name of employment exchange in Kannur, district officer urges caution


































