താനും മുഖ്യമന്ത്രി മന്ത്രിയായിട്ടുണ്ട്, കേരളത്തിൽ മാത്രമല്ല ആന്ധ്രയിലും തമിഴ്നാട്ടിലും, എന്നാൽ യഥാർത്ഥ മുഖ്യമന്ത്രി അതീവ ദുഷ്‌കരം - മമ്മൂട്ടി

താനും മുഖ്യമന്ത്രി മന്ത്രിയായിട്ടുണ്ട്, കേരളത്തിൽ മാത്രമല്ല ആന്ധ്രയിലും തമിഴ്നാട്ടിലും, എന്നാൽ യഥാർത്ഥ മുഖ്യമന്ത്രി അതീവ ദുഷ്‌കരം - മമ്മൂട്ടി
May 24, 2026 12:34 PM | By Susmitha Surendran
#Mammootty #ChiefMinister VDSatheesan #Kochi civic body hosts reception

കൊച്ചി: (https://truevisionnews.com/) തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും കേരളത്തിന്റെയും മുഖ്യമന്ത്രിയായി താൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ ആ പദവി കൈകാര്യം ചെയ്യുക എന്നത് അതീവ ദുഷ്കരമായ കാര്യമാണെന്ന് നടൻ മമ്മൂട്ടി . മുഖ്യമന്ത്രി വി ഡി സതീശന് കൊച്ചി പൗരാവലി ഒരുക്കിയ സ്വീകരണ പരിവാടിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി . 

ഞാൻ പഠിച്ച കോളേജിൽ അദ്ദേഹവും പഠിച്ചിട്ടുണ്ട് . എറണാകുളം ജില്ലയിൽ നിന്ന് ആദ്യമായി ഒരാൾ മുഖ്യമന്ത്രി കസേരയിലെത്തിയതിൽ വലിയ അഭിമാനമുണ്ട് . സിനിമയിലെ അഭിനയം വളരെ ചുരുങ്ങിയ ദിവസത്തേക്ക് മാത്രമുള്ളതാണെങ്കിൽ, യഥാർത്ഥത്തിൽ ഒരു മുഖ്യമന്ത്രിയായിരിക്കുക എന്നത് നല്ല ബുദ്ധിമുട്ട് പിടിച്ചൊരു കാര്യമാണ് .

വലിയെ ഒരു ഉത്തരവാദിത്വമാണ് നമ്മുടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ചുവരിൽ എത്തിയിരിക്കുന്നത് . അത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒരു ജോലിയാണ് . എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുകയും അവരെ ഒരുപോലെ സന്തോഷിപ്പിക്കുകയും ചെയ്യുക എന്നത് വലിയൊരു നിയോഗമാണ്. ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നതിനൊപ്പം മന്ത്രിസഭയെ ഒന്നടങ്കം നയിക്കാനും നിയന്ത്രിക്കാനുമുള്ള ഭാരിച്ച ചുമതലയാണ് ഇനി മുഖ്യമന്ത്രിയുടെ തോളിലുള്ളത്.

എല്ലാ കാര്യത്തിന്റെയും ചുമതല ഇനി മുഖ്യമന്ത്രിക്കാണ് , അത് നീതിപൂർവ്വം നിർവ്വഹിക്കാൻ സാധിക്കട്ടെയെന്നും , വരും കാലയളവിലെ നമ്മുടെ മുഖ്യമന്ത്രിക്ക് എല്ലാവിധ അനുമോദനങ്ങളും അർപ്പിക്കുകയും ഇനി അങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് കൂടുതൽ ഉത്സാഹപൂർവ്വം നീതിപൂർവ്വം സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു . അതേസമയം കൊച്ചി പൗരാവലി അദ്ദേഹത്തിന് നൽകുന്ന ഈ സ്വീകരണത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും നടൻ മമ്മൂട്ടി കൂട്ടിച്ചേർത്തു .

Content Highlights:- Chief Minister VDSatheesan, Kochi civic body hosts reception, Mammootty's wishes

#Mammootty #ChiefMinister VDSatheesan #Kochi civic body hosts reception

Next TV

Related Stories
ജാഗ്രത..! കണ്ണൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ്;, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഓഫീസർ

May 24, 2026 01:32 PM

ജാഗ്രത..! കണ്ണൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ്;, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഓഫീസർ

കണ്ണൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ്, ജാഗ്രത പാലിക്കണമെന്ന് ജില്ലാ...

Read More >>
അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

May 24, 2026 11:43 AM

അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു...

Read More >>
 വിമർശനങ്ങൾ മാറിനിൽക്കൂ....; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

May 24, 2026 11:38 AM

വിമർശനങ്ങൾ മാറിനിൽക്കൂ....; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറി, ഡോ.രത്തൻ ഖേൽക്കര്‍...

Read More >>
Top Stories

News Roundup