രഹസ്യച്ചുരുളഴിമോ? വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം, എസ്ഐടി രൂപീകരിക്കാൻ സർക്കാർ

രഹസ്യച്ചുരുളഴിമോ? വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം, എസ്ഐടി രൂപീകരിക്കാൻ സർക്കാർ
May 24, 2026 11:11 AM | By Susmitha Surendran
#Kafir screenshot controversy #Vadakara #government #SIT

വടകര :  (https://truevisionnews.com/) ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച  വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കാൻ സർക്കാർ. പാറക്കൽ അബ്ദുള്ള എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കുന്നത്.

നേരത്തെ, പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഫൊറൻസിക് റിപ്പോർട്ടും പുറത്ത് വന്നില്ല. സ്ക്രീൻഷോട്ട് സന്ദേശം ആര് സൃഷ്ടിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ച വിവാദത്തിൽ രണ്ടുവർഷത്തോളം അന്വേഷണം നീണ്ടിരുന്നു. സി.പി.എമ്മാണ് സ്‌ക്രീൻഷോട്ടിന് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരു ദിവസം ബാക്കി നിൽക്കെ എൽഡിഎഫി സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയ്‌ക്കെതിരേ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം.

കേസിൽ ആദ്യം എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്സ്ആപ്പ്‌ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി തുടങ്ങിയ ഇടത് സൈബർ പോരാളികൾ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

Kafir screenshot controversy in Vadakara, government to form SIT

#Kafir screenshot controversy #Vadakara #government #SIT

Next TV

Related Stories
അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

May 24, 2026 11:43 AM

അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു...

Read More >>
 വിമർശനങ്ങൾ മാറിനിൽക്കൂ....; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

May 24, 2026 11:38 AM

വിമർശനങ്ങൾ മാറിനിൽക്കൂ....; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറി, ഡോ.രത്തൻ ഖേൽക്കര്‍...

Read More >>
 പടിയിറങ്ങിയത് കാലിയാക്കില്ല....: എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

May 24, 2026 11:04 AM

പടിയിറങ്ങിയത് കാലിയാക്കില്ല....: എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ...

Read More >>
Top Stories

News Roundup