---
title: "'യഥാർത്ഥ നടി ആകണമെങ്കിൽ മലയാളത്തിൽ അഭിനയിക്കണം, മറ്റ് ഭാഷകളിൽ എല്ലാം കൂടുതലാണ്': തുറന്നുപറഞ്ഞ് മീന"
english_title: "Content Highlights:-  'If you want to be a real actress, you have to act in Malayalam, everything else is better in other languages': Meena openly admits"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361346/content-highlights-if-you-want-to-be-a-real-actress-you-have-to-act-in-malayalam-everything-else-is-better-in-other-languages-meena-openly-admits"
published_at: "2026-05-24T09:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1272710dbbf_Meena.jpg"
keywords: ["Meena Interview", "Malayalam Cinema", "Drishyam 3", "Jeethu Joseph"]
---

# 'യഥാർത്ഥ നടി ആകണമെങ്കിൽ മലയാളത്തിൽ അഭിനയിക്കണം, മറ്റ് ഭാഷകളിൽ എല്ലാം കൂടുതലാണ്': തുറന്നുപറഞ്ഞ് മീന

> **Lead Summary:** ഏതൊക്കെ ഭാഷകളിൽ അഭിനയിച്ചാലും ഒരു നടി എന്ന നിലയിൽ യഥാർത്ഥ അംഗീകാരം ലഭിക്കണമെങ്കിൽ മലയാളത്തിൽ തന്നെ അഭിനയിക്കണമെന്ന് നടി മീന. 'ദൃശ്യം 3' സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം. മറ്റ് ഭാഷാ ചിത്രങ്ങളിൽ വസ്ത്രധാരണവും സംസാര രീതിയും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും വളരെ കൂടുതലാണെന്നും (അതിപ്രസരമാണെന്നും) എന്നാൽ മലയാള സിനിമയിൽ അങ്ങനെയല്ലെന്നും മീന വ്യക്തമാക്കി.

## Article Content

ഏതൊക്കെ ഭാഷകളിൽ അഭിനയിച്ചാലും ഒരു നടി എന്ന നിലയിൽ യഥാർത്ഥ അംഗീകാരം ലഭിക്കണമെങ്കിൽ മലയാളത്തിൽ തന്നെ അഭിനയിക്കണമെന്ന് നടി മീന. 'ദൃശ്യം 3' സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം. മറ്റ് ഭാഷാ ചിത്രങ്ങളിൽ വസ്ത്രധാരണവും സംസാര രീതിയും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും വളരെ കൂടുതലാണെന്നും (അതിപ്രസരമാണെന്നും) എന്നാൽ മലയാള സിനിമയിൽ അങ്ങനെയല്ലെന്നും മീന വ്യക്തമാക്കി.

> "മറ്റ് ഏത് ഭാഷയില്‍ അഭിനയിച്ചാലും ഒരു നടിയാണെന്നുള്ള അംഗീകാരം ലഭിക്കണമെങ്കില്‍ മലയാളത്തില്‍ അഭിനയിക്കണം. നാച്ചുറലായിട്ടുളള അഭിനയമാണ് മലയാളത്തില്‍ വേണ്ടത്. അത് നന്നായി ചെയ്യുന്ന ഒരാള്‍ മികച്ച നടനും നടിയുമായിരിക്കും. മറ്റ് ഭാഷകളില്‍ വ്യത്യസ്തമാണ് അവിടെ എല്ലാം കൂടുതലാണ്. വസ്ത്രധാരണം, സംസാരിക്കുന്ന രീതി ഇതിലൊക്കെ കുറച്ച് കൂടുതലായിട്ട് കാണിക്കും. പക്ഷെ മലയാളത്തില്‍ അങ്ങനെയല്ല." മീന പറയുന്നു. അതേസമയം ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3. വെറും 58 മണിക്കൂറുകൾ കൊണ്ടാണ് ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 100 കോടി നേട്ടം സ്വന്തമാക്കിയത്.

പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ എമ്പുരാൻ എന്ന ചിത്രത്തിന് ശേഷം ഏറ്റവും വേഗത്തിൽ നൂറുകോടി നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദൃശ്യം 3 . മോഹൻലാലിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ൽ മോഹൻലാലിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്.

തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ഒടിടിയിൽ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുക. തിയേറ്റർ പ്രദർശനത്തിന് ശേഷമായിരിക്കും ഇതേ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയുന്ന അതിമനോഹരമാണ് മോഹൻലാലിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/361346/content-highlights-if-you-want-to-be-a-real-actress-you-have-to-act-in-malayalam-everything-else-is-better-in-other-languages-meena-openly-admits)