രേണു സുധിക്ക് ബ്രെസ്റ്റ് കാൻസർ? ദൈവത്തോട് അടുക്കുന്നുവെന്ന് സൂചന... ശത്രുക്കൾക്ക് പോലും ഈ അസുഖം വരരുതെന്ന് താരം

രേണു സുധിക്ക് ബ്രെസ്റ്റ് കാൻസർ? ദൈവത്തോട് അടുക്കുന്നുവെന്ന് സൂചന... ശത്രുക്കൾക്ക് പോലും ഈ അസുഖം വരരുതെന്ന് താരം
2026-05-24T07:47:00 | By Athira V
#Latest News #Renu Sudhi #Breast Cancer

( https://moviemax.in/ ) കഴിഞ്ഞ ദിവസം മുതലാണ് രേണു സുധിക്ക് കാൻസർ രോ​ഗം സ്ഥിരീകരിച്ചുവെന്ന് പ്രചരിച്ച് തുടങ്ങിയത്. ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജാണെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ പരുമലയിലെ ഒരു ആശുപത്രിയിൽ തു‍ടർ ചികിത്സയ്ക്കും പരിശോധനകൾക്കുമായി രേണു വന്നതായും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ രേണു തന്നെ വിഷയത്തിൽ നിശബ്ദത വെടിഞ്ഞ് പ്രതികരിച്ചിരിക്കുന്നു.

എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോട് നേരിട്ട് പറയുമെന്ന് രേണു സുധി പറഞ്ഞു. പല ആരോപണങ്ങളും ഇതിന് മുമ്പും ഇപ്പോൾ എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവർ നടത്തിയിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരെ മുമ്പ് ആരോപണങ്ങൾ എനിക്ക് എതിരെ നടത്തിയിട്ടുണ്ട്.

അത് നിങ്ങൾക്കും അറിയാം. അതുകൊണ്ട് തന്നെ കാൻസറാണെന്ന് പരത്തിയ സംഭവത്തിൽ എനിക്കൊന്നും പറയാനില്ല. എന്തെങ്കിലും എനിക്ക് പറയാനുണ്ടെങ്കിൽ എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ മുന്നിൽ വന്ന് ഞാൻ പറഞ്ഞിരിക്കും.

ഇപ്പോൾ ഇതേ എനിക്ക് പറയാനുള്ളു. എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ ഇപ്പോൾ പൊന്തി വന്നുവെന്നതിനെ കുറിച്ച് അവർക്കല്ലേ അറിയൂ. ഇതിന് മുമ്പ് വേറൊരു ആശുപത്രിയുടെ പേര് പറഞ്ഞായിരുന്നു എനിക്ക് എതിരെ ആരോപണങ്ങൾ.

ഇതെല്ലാം നിങ്ങൾ കാണുന്നത് പോലെയാണ് ഞാനും കാണുന്നത്. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒറ്റ പ്രാർത്ഥനയേയുള്ളു ശത്രുക്കൾക്ക് പോലും ഈ അസുഖം വരരുത്. നമ്മളൊക്കെ നല്ല മനസുള്ളവരാണ്. ഒരു മനുഷ്യന് ഇങ്ങനൊരു രോ​ഗമുണ്ടെന്ന് അറിഞ്ഞാൽ ശത്രുക്കൾക്ക് പോലും വരരുതേ എന്നാണ് ചിന്തിക്കുക.

എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക. ദുഷ്ട ചിന്തകൾ വിടുക. ഇവരൊക്കെ ഓരോന്ന് പറയുന്നുണ്ടെങ്കിലും എന്റെ വായിൽ നിന്ന് കേൾക്കാനും എന്താണ് സത്യമെന്ന് അറിയാനുമാണ് എല്ലാവരും കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രേക്ഷകരോട് നേർക്ക് നേർ പറയും.

ഇത്രയും നാൾ അങ്ങനെയായിരുന്നല്ലോ. ഒരു ചോദ്യത്തിന് പോലും മറുപടി പറയാതിരുന്നിട്ടില്ലല്ലോ. എന്നെ കണ്ടിട്ട് എന്തെങ്കിലും അസുഖമുള്ളതായി തോന്നുന്നുണ്ടോ?.

ഞാൻ വളരെ ഹാപ്പിയല്ലേ?. പനി വന്നാൽ പോലും പലരും തലകറങ്ങി താഴെ വീഴുന്ന കാലഘട്ടമാണിത്. കാൻസർ എന്ന അസുഖമുണ്ടെങ്കിൽ ഇങ്ങനെ നടക്കുമോ? എന്നാണ് രേണു സുധി ചോദിച്ചത്. പുതിയ ആൽബത്തിന്റെ ഷൂട്ടിനായി ലൊക്കേഷനിൽ എത്തിയതായിരുന്നു ബി​ഗ് ബോസ് താരം കൂടിയായ രേണു.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു പങ്കുവെക്കുന്ന പോസ്റ്റുകൾ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസം താനൊരു ഫൈറ്ററാണ് എന്നും സമയമാകുമ്പോൾ എല്ലാവരും അത് മനസിലാക്കുമെന്നും രേണു ഒരു ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരുന്നു.

പക്ഷെ പിന്നീട് അത് നീക്കം ചെയ്തു. മാത്രമല്ല ദൈവത്തോട് അടുക്കുന്നുവെന്ന സൂചന നൽകി ചില ദൈവ വചനങ്ങളും രേണു പങ്കുവെയ്ക്കുന്നുണ്ട്. യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു. എന്നാലും അവൻ എന്നെ മരണത്തിന് ഏൽപ്പിച്ചിട്ടില്ല എന്നാണ് കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് സ്റ്റോറിയായി രേണു പങ്കിട്ടത്.

അൽപം കഠിനമായ കാലഘട്ടത്തിലൂടെയാണ് തന്റെ യാത്രയെന്ന് അടുത്തിടെ രേണു പറയാൻ ശ്രമിക്കുന്നതായി തോന്നിയെന്നും ചിലർ കുറിച്ചു. ദിയ സനയെ പോലുള്ളവരും രേണു സുധിയോടുള്ള സ്നേഹം അറിയിച്ച് പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. ദുബായിൽ വെച്ച് ഒരു ട്രീറ്റ്മെന്റിന് വിധേയമായപ്പോഴാണ് കാൻസർ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

പക്ഷെ ഇത്തരം റിപ്പോർട്ടുകൾ പ്രചരിക്കുന്നത് അല്ലാതെ അതിനെ സാധൂകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ഒരു മാസം മുമ്പാണ് രേണു ദുബായ് വിസിറ്റ് കഴിഞ്ഞ് മടങ്ങിയെത്തിയത്. റെസ്റ്റോറന്റുകളുടെ പ്രമോഷനായി ഇടയ്ക്കിടെ താരം ​ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാറുണ്ട്.

Content Highlight: Content Highlights:- Renu Sudhi has breast cancer? Even her enemies should not get this disease.

#Latest News #Renu Sudhi #Breast Cancer

Next TV

Related Stories
ശരീരം പ്രദർശിപ്പിച്ചാൽ കാശ് വരും, പക്ഷേ സ്വന്തം മകനോട് ഇങ്ങനെ പറയുമോ? രേണുവിന്റെ അമ്മപ്പാസത്തെ ചോദ്യം ചെയ്ത് ഹെലൻ ഓഫ് സ്പാർട്ട

Jul 8, 2026 03:29 PM

ശരീരം പ്രദർശിപ്പിച്ചാൽ കാശ് വരും, പക്ഷേ സ്വന്തം മകനോട് ഇങ്ങനെ പറയുമോ? രേണുവിന്റെ അമ്മപ്പാസത്തെ ചോദ്യം ചെയ്ത് ഹെലൻ ഓഫ് സ്പാർട്ട

രേണു സുധിയും കിച്ചുവും തമ്മിലുള്ള തർക്കം, സോഷ്യൽ മീഡിയയിൽ ചർച്ച, യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന...

Read More >>
ഗർഭിണിയാകാൻ പറ്റുമോ ? സിംപതിക്ക് വേണ്ടിയല്ല ഇതൊന്നും പറയുന്നത്; രോഗാവസ്ഥയും പ്രണയ തകർച്ചയും തുറന്നുപറഞ്ഞ് ഐശ്വര്യ രാജൻ

Jul 8, 2026 01:55 PM

ഗർഭിണിയാകാൻ പറ്റുമോ ? സിംപതിക്ക് വേണ്ടിയല്ല ഇതൊന്നും പറയുന്നത്; രോഗാവസ്ഥയും പ്രണയ തകർച്ചയും തുറന്നുപറഞ്ഞ് ഐശ്വര്യ രാജൻ

ഡിസ്ക് പ്രശ്നം കാരണം 28-ാം വയസിലും അനുഭവിക്കുന്ന വേദന, തുറന്ന് പറഞ്ഞ് ഐശ്വര്യ രാജൻ...

Read More >>
Top Stories










News Roundup