---
title: "'പരാതി തന്നത് മാധ്യമങ്ങളിലൂടെ പ്രതികരിച്ച ശേഷം,  അമ്മയുടെ ക്യാംപ് നടക്കുന്നതിനിടെ അന്‍സിബ ആരോപണം ഉന്നയിച്ചത് ആസൂത്രിതം' -ശ്വേതാ മേനോന്‍"
english_title: "Content Highlights:- President Shweta Menon says Ansiba's allegations during AMMA camp were deliberate"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361320/content-highlights-president-shweta-menon-says-ansibas-allegations-during-amma-camp-were-deliberate"
published_at: "2026-05-23T22:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11de0cca70f_swetha_menon.jpg"
keywords: ["Latest News", "Malayalam Movie", "AMMA", "Ansiba", "Shweta Menon", "Tini Tom"]
---

# 'പരാതി തന്നത് മാധ്യമങ്ങളിലൂടെ പ്രതികരിച്ച ശേഷം,  അമ്മയുടെ ക്യാംപ് നടക്കുന്നതിനിടെ അന്‍സിബ ആരോപണം ഉന്നയിച്ചത് ആസൂത്രിതം' -ശ്വേതാ മേനോന്‍

> **Lead Summary:** ** താര** സംഘടനയായ അമ്മയുടെ ക്യാംപ് നടക്കുന്നതിനിടെ അന്‍സിബ ആരോപണം ഉന്നയിച്ചത് ആസൂത്രിതമെന്ന് പ്രസിഡന്റ് ശ്വേതാ മേനോന്‍. അന്‍സിബയും ടിനിടോമും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍.

## Article Content

** താര** സംഘടനയായ അമ്മയുടെ ക്യാംപ് നടക്കുന്നതിനിടെ അന്‍സിബ ആരോപണം ഉന്നയിച്ചത് ആസൂത്രിതമെന്ന് പ്രസിഡന്റ് ശ്വേതാ മേനോന്‍. അന്‍സിബയും ടിനിടോമും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍.

പരാതി തന്നത് മാധ്യമങ്ങളിലൂടെ പ്രതികരിച്ച ശേഷം. എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്‍സിബയുടെ പരാതി കേള്‍ക്കുമെന്നും ശ്വേതാ മേനോന്‍.

അന്‍സിബയുടെ പരാതി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഔദ്യോഗികമായി പരാതി ലഭിച്ചത്. അമ്മ ജനറല്‍ സെക്രട്ടറി അന്‍സിബയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണെടുത്തില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.

അമ്മയുടെ രീതിക്ക് അനുസരിച്ച് പരിശോധിക്കും. അന്‍സിബയുടെ രാജി സ്വീകരിച്ചത് മെയ് 12 നാണ്. ആ പരാതിയില്‍ ടിനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ല.

വ്യക്തിപരമായ കാരണങ്ങള്‍ ആണെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നത്. ജനുവരിയില്‍ മുന്‍പ് പരാതി നല്‍കിയത് മറ്റൊരു എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയാണെന്നും അതിന് ടിനി ടോമുമായുള്ള പരാതിയുമായി ഒരു ബന്ധവുമില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.

പൊലീസില്‍ നല്‍കിയ പരാതിയെക്കുറിച്ച് മാത്രമാണ് അന്‍സിബ സംസാരിച്ചത്. അതില്‍ സംഘടനയ്ക്ക് ഇടപെടാന്‍ കഴിയില്ല എന്ന് അറിയിച്ചിരുന്നു.

അമ്മയുടെ ഒരു ക്യാംപ് നടക്കുമ്പോള്‍ ഇങ്ങനെ ഒരു ആരോപണം ഉയര്‍ത്തിയത് ആസൂത്രിതമായ നീക്കം. ഇപ്പോള്‍ അന്‍സിബ നല്‍കിയ പരാതി അമ്മ പരിശോധിക്കും. അന്‍സിബയെ കേള്‍ക്കുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെ പരിശോധിക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/361320/content-highlights-president-shweta-menon-says-ansibas-allegations-during-amma-camp-were-deliberate)