---
title: "'എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണമെന്ന് ആളുകൾ പറയുമ്പോൾ'; ചിത്രവുമായി രഞ്ജിനി ഹരിദാസ്"
english_title: "New post by Ranjini Haridas goes viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36126/new-post-by-ranjini-haridas-goes-viral"
published_at: "2022-04-06T15:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d6931d092a_ranjini.jpg"
keywords: []
---

# 'എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണമെന്ന് ആളുകൾ പറയുമ്പോൾ'; ചിത്രവുമായി രഞ്ജിനി ഹരിദാസ്

> **Lead Summary:** ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജിനി ഹരിദാസിന്റേത്. അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്.

## Article Content

ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജിനി ഹരിദാസിന്റേത്. അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്.

> അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. "എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ പറയാൻ ശ്രമിക്കുമ്പോൾ, നമ്മൾ", എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കലിനെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊച്ചിയിൽ നടന്ന ആർഐഎഫ്എഫ്കെ വേദിയിൽ റിമ, മിനി സ്കർട്ട് അണിഞ്ഞെത്തിയതായിരുന്നു ചിലരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രഞ്ജിനിയും പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

> രഞ്ജിനിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായി രം​ഗത്തെത്തുന്നത്. "ഈ ചിത്രം ഒരു ചിരി കലാപമാണ്, നിങ്ങൾ എങ്ങനെ ജീവിക്കണം ... എന്ത് വസ്ത്രം ധരിക്കണം ... എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാണ്", എന്നിങ്ങനെയാണ് കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/36126/new-post-by-ranjini-haridas-goes-viral)