---
title: "ഇതൊരു തുടക്കം മാത്രം, ഇനി കിച്ചു ബിസിയാകും!'എന്നെ ക്ഷണിച്ചവര്‍ക്ക് നന്ദി'; ആദ്യ ഉദ്ഘാടനം നിര്‍വ്വഹിച്ച് കിച്ചു"
english_title: "Late actor Kollam Sudhi's son Kichu makes his debut as a celebrity guest at an inauguration"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361063/late-actor-kollam-sudhis-son-kichu-makes-his-debut-as-a-celebrity-guest-at-an-inauguration"
published_at: "2026-05-22T16:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a103ca870bb3_tyrty.jpg"
keywords: ["Kollam Sudhi", "celebrity", "Kichu", "Renu sudhi"]
---

# ഇതൊരു തുടക്കം മാത്രം, ഇനി കിച്ചു ബിസിയാകും!'എന്നെ ക്ഷണിച്ചവര്‍ക്ക് നന്ദി'; ആദ്യ ഉദ്ഘാടനം നിര്‍വ്വഹിച്ച് കിച്ചു

> **Lead Summary:** **[**അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് (കിച്ചു) സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. 'കിച്ചു ആർ ഡി' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ജിം വ്ലോഗുകളും കുടുംബവിശേഷങ്ങളും പങ്കുവെച്ച് ചുരുങ്ങിയ കാലം കൊണ്ട് താരം വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കിച്ചു.

## Article Content

**[**അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് (കിച്ചു) സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. 'കിച്ചു ആർ ഡി' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ജിം വ്ലോഗുകളും കുടുംബവിശേഷങ്ങളും പങ്കുവെച്ച് ചുരുങ്ങിയ കാലം കൊണ്ട് താരം വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കിച്ചു.

ആദ്യമായി ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടകനായി എത്തിയതിന്റെ വിശേഷങ്ങളാണ് കിച്ചു തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തമായ 'താടിയും പൊട്ടും' എന്ന ഇൻസ്റ്റഗ്രാം പേജിന്റെ പുതിയ ഓഫ്‌ലൈൻ ഷോപ്പ് ഉദ്ഘാടനം ചെയ്യാനാണ് കിച്ചു എത്തിയത്.

താൻ സോഷ്യൽ മീഡിയയിൽ സജീവമായ കാലം മുതൽ തനിക്ക് വലിയ പിന്തുണ നൽകുന്നവരാണ് 'താടിയും പൊട്ടിന്റെ' ഉടമകളായ തീർത്ഥയും വിശാഖുമെന്ന് കിച്ചു പറയുന്നു. കിച്ചുവിനെപ്പോലെ കഷ്ടപ്പെട്ട് മുന്നോട്ട് വരുന്നവരെയാണ് ഇത്തരം ഉദ്ഘാടനങ്ങൾക്ക് വിളിക്കേണ്ടതെന്ന് തീർത്ഥയും വിശാഖും വീഡിയോയിൽ വ്യക്തമാക്കി.

> "എന്റെ ആദ്യത്തെ ഉദ്ഘാടനമാണിത്. വലിയൊരു അനുഭവമായിരുന്നു. ചെണ്ടമേളത്തോടെയാണ് അവർ സ്വീകരിച്ചത്. എന്നെ ക്ഷണിച്ച തീർത്ഥ ചേച്ചിക്കും വിശാഖ് ചേട്ടനും ഒത്തിരി നന്ദി. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. ഈ ഷോപ്പ് വലിയ വിജയമാകട്ടെ," എന്ന് ഉദ്ഘാടനത്തിന് ശേഷം കിച്ചു പ്രതികരിച്ചു.

ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയങ്ങോട്ട് കിച്ചു ഒരുപാട് ഉദ്ഘാടനങ്ങൾ ചെയ്ത് ഉയരങ്ങളിൽ എത്തുമെന്നും തീർത്ഥയും വിശാഖും ആശംസിച്ചു. യൂട്യൂബിന് പുറമെ ഫാഷൻ രംഗത്തേക്കും കിച്ചു ചുവടുവെച്ചിട്ടുണ്ട്. 'ലൂപ്സി ബൈ കിച്ചു'  എന്ന പേരിൽ സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാൻഡും താരം അടുത്തിടെ ആരംഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/361063/late-actor-kollam-sudhis-son-kichu-makes-his-debut-as-a-celebrity-guest-at-an-inauguration)