#Latest News #Malayalam Movie #Madhav Suresh #Angam Attahasam
( https://moviemax.in/ ) മാധവ് സുരേഷിനെ നായകനാക്കി സുജിത്ത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'അങ്കം അട്ടഹാസം'. തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥപറയുന്ന ചിത്രം മെയ് എട്ടിനാണ് റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ അത്ര നല്ല അഭിപ്രായമല്ല ചിത്രത്തിന് ലഭിച്ചത്.
മാധവ് സുരേഷിന്റെ പ്രകടനത്തെ വിമർശിച്ച് ചില യൂട്യൂബ് റിവ്യൂകളും വന്നിരുന്നു. ഇപ്പോഴിതാ, വിമർശനങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ.
ചില വ്ളോഗർമാർ ആസൂത്രിതമായി സിനിമയ്‌ക്കെതിരെ ഹേറ്റ് ക്യാംപെയ്‌ൻ നടത്തുന്നു എന്നാണ് മാധവ് സുരേഷ് ആരോപിക്കുന്നത്. ഒരുപാട് പേരുടെ അധ്വാനമാണ് ഈ സിനിമ. അച്ഛന്റെ (സുരേഷ് ഗോപി എംപി) രാഷ്ട്രീയമാണോ കുഴപ്പം എന്നറിയില്ല. വ്യാപകമായ രീതിയിൽ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെടുന്നുവെന്ന് മാധവ് മാധ്യമങ്ങളോട് പറഞ്ഞു.
ചില തിയേറ്ററുകളിൽ സിനിമ എത്തിയപ്പോൾ ദൃശ്യ മികവ് നഷ്‌ടപ്പെട്ടുവെന്നും കാരണം എന്തെന്ന് അറിയില്ലെന്നും മാധവ് വ്യക്തമാക്കി. പല കാര്യങ്ങളിലും താൻ നിലപാട് സ്വീകരിക്കാറുണ്ടെന്നും തനിക്ക് രാഷ്ട്രവും സംസ്ഥാനവുമാണ് വലുതെന്നും വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു.
ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മഖ്‌ബൂൽ സൽമാൻ എന്നിവരാണ് 'അങ്കം അട്ടഹാസം' സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജി, സാമുവൽ മത്തായി യുഎസ്എ എന്നിവരാണ് നിർമാണം. ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, രചന - സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിങ് - പ്രദീപ് ശങ്കർ.
Content Highlights:- Madhav Suresh responds to criticism for 'Angam Attahasam'
#Latest News #Malayalam Movie #Madhav Suresh #Angam Attahasam



























