---
title: "'അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ…', വിമർശകർക്ക് സനുഷയുടെ മറുപടി"
english_title: "Now Sanusha has come up with a response to such critics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36101/now-sanusha-has-come-up-with-a-response-to-such-critics"
published_at: "2022-04-06T13:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d4ee093975_sanusha.jpg"
keywords: []
---

# 'അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ…', വിമർശകർക്ക് സനുഷയുടെ മറുപടി

> **Lead Summary:** മലയാള സിനിമയിലെ പ്രിയതാരമാണ് സനുഷ സന്തോഷ്. ബാലതാരമായി സിനിമയിൽ എത്തിയ താരം ഇന്ന് നായികയായും വെള്ളിത്തിരയിൽ തിളങ്ങുകയാണ്. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും സനുഷയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

## Article Content

മലയാള സിനിമയിലെ പ്രിയതാരമാണ് സനുഷ സന്തോഷ്. ബാലതാരമായി സിനിമയിൽ എത്തിയ താരം ഇന്ന് നായികയായും വെള്ളിത്തിരയിൽ തിളങ്ങുകയാണ്. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും സനുഷയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ഇത്തരം വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. വര്‍ഷങ്ങൾക്കു മുൻപ് സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വീഡിയോയ്ക്കു നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. അതേ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിഹസിച്ചവർക്ക് സനുഷ മറുപടി നൽകിയത്.

**

‘‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടമാണ്. വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു വേദിയിൽ നടത്തിയ നൃത്ത പ്രകടനത്തിന്റെ വീഡിയോ ആണിത്. അറിയുന്ന പണി എടുത്താ പോരേ മോളേ’’ എന്നു പറഞ്ഞു പരിഹസിച്ചവർക്കായാണ് ഇപ്പോൾ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്.

[https://www.instagram.com/sanusha_sanuuu/?utm_source=ig_embed&ig_rid=63007d74-9fad-4c8e-9241-de7b7945365f**](https://www.instagram.com/sanusha_sanuuu/?utm_source=ig_embed&ig_rid=63007d74-9fad-4c8e-9241-de7b7945365f)

അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും എന്ന് പ്രസ്താവിക്കുകയാണ്’, എന്നാണ് വീഡിയോ പങ്കുവച്ച് സനുഷ കുറിച്ചത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാെ നിരവധി പേരാണ് നടിക്ക് പിന്തുണയുമായി രം​ഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36101/now-sanusha-has-come-up-with-a-response-to-such-critics)