---
title: " ഞാന്‍ എന്നും കടപ്പെട്ടവളാകുന്നു; രഞ്ജു രഞ്ജിമാര്‍ ,പോസ്റ്റ്  വൈറൽ "
english_title: "Now the post shared by Ranju Ranjimar is getting noticed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36097/now-the-post-shared-by-ranju-ranjimar-is-getting-noticed"
published_at: "2022-04-06T13:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d483e3d527_ranju.jpg"
keywords: []
---

#  ഞാന്‍ എന്നും കടപ്പെട്ടവളാകുന്നു; രഞ്ജു രഞ്ജിമാര്‍ ,പോസ്റ്റ്  വൈറൽ 

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. രഞ്ജു പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്‍. ഇപ്പോള്‍ താരം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. രഞ്ജു പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്‍. ഇപ്പോള്‍ താരം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘ഡോ.അഞ്ജന ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, നന്ദി പറഞ്ഞു ആ കടപ്പാടിന്റെ മഹത്വം കളയുന്നില്ല ഒരു ബ്യൂട്ടി സര്‍ജറിയും ചെയ്യാതെ എന്നെ ഇങ്ങനെ മെരുക്കി എടുതന്നിന് ഞാന്‍ എന്നും കടപ്പെട്ടവളാകുന്നു.

ഇത് എന്നെ സംബന്ധിച്ചു ഇത്ര എളുപ്പമല്ലായിരുന്നു, ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ സ്‌കിന്‍, ബ്യൂട്ടി ഇതൊന്നും എനിക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു.

എന്റെ സ്‌കിന്‍ നശിച്ചു പോയിരുന്നു, എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഞാനും എന്റെ സ്‌കിന്നും തമ്മില്‍ യുദ്ധമായിരുന്നു, അഞ്ജു കുറെ കഷ്ട്ടപെട്ടു, സ്‌നേഹം’, രഞ്ജു രഞ്ജിമാര്‍ ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുകയാണ്. 2019-ലെ തന്റെ ലുക്കും ഇപ്പോഴത്തെ ലുക്കും താരതമ്യം ചെയ്തുള്ള ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36097/now-the-post-shared-by-ranju-ranjimar-is-getting-noticed)