---
title: "കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു"
english_title: "Content Highlights:- Kannada film and serial activist T.G. Nandish passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360947/content-highlights-kannada-film-and-serial-activist-tg-nandish-passes-away"
published_at: "2026-05-22T10:52:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fe85c3952f_kannada.jpg"
keywords: ["Latest News", "Kannada Film", "Kannada", "Serial", "T G Nandish"]
---

# കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു

> **Lead Summary:** ** ക**ന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു. കഥാകൃത്തും സംഭാഷണരചയിതാവും ഗാനരചയിതാവും അസോസിയേറ്റ് സംവിധായകനുമാണ്.

## Article Content

** ക**ന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു. കഥാകൃത്തും സംഭാഷണരചയിതാവും ഗാനരചയിതാവും അസോസിയേറ്റ് സംവിധായകനുമാണ്.

ഹൃദയാഘാതംമൂലം ബുധനാഴ്ച ശിവമോഗയിലെ തീർഥഹള്ളിയിലാണ് മരിച്ചത്. ഒട്ടേറെ കന്നഡ സിനിമകൾക്കുവേണ്ടിയും ടെലിവിഷൻ സീരിയലുകൾക്കുവേണ്ടിയും കഥയെഴുതി ശ്രദ്ധേയനായ നന്ദിഷ് തീർഥഹള്ളിയിലെ മാലൂർ സ്വദേശിയാണ്.

ജനപ്രിയ കന്നഡ സീരിയലായ ‘പാറു’വിന്റെ കഥാകൃത്താണ്. ‘ധൈര്യം’ എന്ന സിനിമയുടെ സംഭാഷണം രചിച്ചു. ഭാര്യയും രണ്ടുമക്കളുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/360947/content-highlights-kannada-film-and-serial-activist-tg-nandish-passes-away)