---
title: "'ബീസ്റ്റി'ന് ആശംസയുമായി ഷാരൂഖ് ഖാൻ"
english_title: "Shah Rukh Khan congratulates 'Beast'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36091/shah-rukh-khan-congratulates-beast"
published_at: "2022-04-06T12:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d3f9146584_sharook.jpg"
keywords: []
---

# 'ബീസ്റ്റി'ന് ആശംസയുമായി ഷാരൂഖ് ഖാൻ

> **Lead Summary:** വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് . ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. വൻ സ്വീകാര്യതയാണ് പ്രേക്ഷകർ ട്രെയിലറിന് നൽകിയത്.

## Article Content

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് . ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. വൻ സ്വീകാര്യതയാണ് പ്രേക്ഷകർ ട്രെയിലറിന് നൽകിയത്.

മാസ്സും ഫൈറ്റും ഒത്തുചേർന്ന ട്രെയിലർ ഇതിനോടകം തരം​ഗം തീർത്തു കഴിഞ്ഞു. ഈ അവസരത്തിൽ ബീസ്റ്റിന് ആശംസയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. താൻ വിജയിയുടെ വലിയ ആരാധകൻ ആണെന്നും ബീസ്റ്റ് ടീമിന് ആശംസ അറിയിക്കുന്നുവെന്നും ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു.

ചിത്രത്തിന്റെ ഹിന്ദി ട്രെയിലർ പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍.

സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/36091/shah-rukh-khan-congratulates-beast)