---
title: "'ഷിയാസ് ഇക്ക എനിക്ക് സഹോദരനെപ്പോലെ, തെറ്റ് ചെയ്താൽ വീട്ടുകാർ ഉപേക്ഷിക്കുമോ?'; തുറന്നടിച്ച് അനുമോൾ"
english_title: "Content Highlights:-Anumol reacts to allegations against Shiyas Kareem"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360861/content-highlights-anumol-reacts-to-allegations-against-shiyas-kareem"
published_at: "2026-05-21T16:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eebd6b0572_dgtfhdrfghj.jpg"
keywords: ["Anumol", "Shiyas Kareem", "Allegations"]
---

# 'ഷിയാസ് ഇക്ക എനിക്ക് സഹോദരനെപ്പോലെ, തെറ്റ് ചെയ്താൽ വീട്ടുകാർ ഉപേക്ഷിക്കുമോ?'; തുറന്നടിച്ച് അനുമോൾ

> **Lead Summary:** നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ ഉയർന്ന ആരോപണങ്ങളിലും തങ്ങളെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകളിലും പ്രതികരിച്ച് നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

## Article Content

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ ഉയർന്ന ആരോപണങ്ങളിലും തങ്ങളെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകളിലും പ്രതികരിച്ച് നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

 ഷിയാസിനെയും എന്നെയും വെച്ച് കുറേപ്പേർ ഒരുപാട് കഥകൾ ഇറക്കിയിട്ടുണ്ടായിരുന്നു. അതിനുള്ള മറുപടിയാണ് ഞാൻ പറയുന്നത്. ലോകത്ത് എല്ലാവർക്കും എല്ലാവരെയും അമ്മയായോ ഭാര്യയായോ കാണാൻ പറ്റുമോ?

 ഷിയാസിന് ഞാൻ ഒരു സഹോദരിയെപ്പോലെയാണ്. ലോകത്തുള്ള എല്ലാവരെയും കാമുകിയായി കാണാൻ പറ്റില്ലല്ലോ. ഏഴെട്ട് വർഷമായിട്ട് എനിക്ക് പുള്ളിയെ അറിയാം. 'സ്റ്റാർ മാജിക്' ഷോയിൽ വെച്ചും മറ്റ് പരിപാടികൾക്ക് പോകുമ്പോഴുമാണ് ഞാനും ഷിയാസ് ഇക്കയും കാണാറുള്ളത്. അല്ലാതെ വീട്ടിൽ പോകാറൊന്നുമില്ല. പുള്ളിക്ക് പുള്ളിയുടേതായ തിരക്കുകളും എനിക്ക് എന്റേതായ തിരക്കുകളുമുണ്ട്.

>  "അതൊന്നും ഞാനുമായി ബന്ധമുള്ള കാര്യങ്ങളല്ല. ഞാൻ അങ്ങനത്തെ കാര്യങ്ങളൊന്നും അന്വേഷിക്കാൻ പോകാറില്ല. എന്റെ കാര്യങ്ങൾ നോക്കി ജീവിക്കുന്ന വ്യക്തിയാണ് ഞാൻ."  "ഇതൊക്കെ കേട്ട് എന്തിനാണ് ഒരാളെ മാറ്റിനിർത്തുന്നത്? ഞാൻ അങ്ങനെയൊന്നും ചെയ്യില്ല. നിങ്ങൾ ഒരു തെറ്റ് ചെയ്താൽ നിങ്ങളുടെ വീട്ടുകാർ നിങ്ങളെ ഉപേക്ഷിക്കുമോ? ബാക്കി കാര്യങ്ങളൊക്കെ നിങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കണം," അനുമോൾ കൂട്ടിച്ചേർത്തു.

അടുത്തിടെ ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു സ്ത്രീ രംഗത്തെത്തിയിരുന്നു. തന്നോട് മോശമായി പെരുമാറിയെന്നും ഉപദ്രവിച്ചുവെന്നുമായിരുന്നു അവരുടെ പരാതി. എന്നാൽ, അവർ തന്റെ ഉമ്മയുടെ പ്രായമുള്ള സ്ത്രീയാണെന്നും അവരോട് എങ്ങനെയാണ് അങ്ങനെ പെരുമാറുന്നതെന്നും ഷിയാസ് പ്രതികരിച്ചിരുന്നു. തന്റെ ഭാര്യയും സഹോദരിയും അവർക്ക് നൽകിയ പണവും സ്വർണ്ണവും തിരിച്ചു ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഷിയാസ് വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/360861/content-highlights-anumol-reacts-to-allegations-against-shiyas-kareem)