ലീക്കാക്കട്ടെ... വീഡിയോയിൽ തവളയാണെങ്കിൽ നേരിട്ട് തമന്ന; ട്രോളുന്നവർക്ക് രേണു സുധിയുടെ കിടിലൻ തിരിച്ചടി

ലീക്കാക്കട്ടെ... വീഡിയോയിൽ തവളയാണെങ്കിൽ നേരിട്ട് തമന്ന; ട്രോളുന്നവർക്ക് രേണു സുധിയുടെ കിടിലൻ തിരിച്ചടി
May 21, 2026 04:10 PM | By Athira V
#Latest News #Movie News #Instagram #Renu Sudhi

അഭിനയം, മോഡലിങ് എന്നിവയിലേക്ക് എന്നിവ ചെയ്ത് തുടങ്ങിയശേഷം ഏറ്റവും കൂടുതൽ ബോഡി ഷെയ്മിങ് നേരിടുന്നൊരാൾ രേണു സുധിയാണ്.

പല്ലി, കുരങ്ങ് പോലുള്ള ജീവികളുമായി ഉപമിച്ച് വരെ നിരന്തരം പരിഹാസങ്ങൾ നേരിടേണ്ടി വരാറുണ്ടെങ്കിലും രേണു അതൊന്നും കാര്യമായി എടുക്കാറില്ല. സഹികെട്ട് കഴിയുമ്പോൾ മാത്രമാണ് കമന്റിട്ടവരുടെ ഐഡന്റിറ്റി അടക്കം വെളിപ്പെടുത്തി പ്രതികരിക്കുന്നത്.

ഒരിടവേളയ്ക്കുശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട രേണു തന്റെ മേക്കോവറിനെ കുറിച്ചും രൂപത്തിൽ വന്ന മാറ്റത്തെ കുറിച്ചും സബ്സ്ക്രിബ്ഷനുമായി ബന്ധപ്പെട്ട വിവാ​ദങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തമന്നയുടെ ലുക്കാണെന്ന് കളിയാക്കി കളിയാക്കി രേണു ഇപ്പോൾ തമന്നയായി മാറി കൊണ്ടിരിക്കുകയാണോ? എന്നാണ് ചുറ്റം കൂടിയ മീഡിയയിൽ നിന്നും ഒരാൾ ചോദിച്ചത്.

വീഡിയോയിലൂടെ കാണുമ്പോൾ മാത്രമാണ് തവളയായി തോന്നുന്നതെന്നും തന്നെ നേരിട്ട് കണ്ടിട്ടുള്ളവർക്ക് ആർക്കും അങ്ങനൊരു അഭിപ്രായം ഇല്ലെന്നും രേണു സുധി പറയുന്നു. അതാണ്.... അതാണ് ചേട്ടാ തിരിച്ചടി. തമന്നയുടെ ലുക്കാണെന്നാണ് എല്ലാവരും നിരന്തരം കളിയാക്കി പറയുന്നത്. പക്ഷെ മറ്റൊരു കാര്യം കൂടിയുണ്ട്. വീഡിയോയിലൂടെ കണ്ടാൽ തമന്നയല്ല തവളയാണെന്ന് പറയും. പക്ഷെ നേരിട്ട് കാണുമ്പോൾ ഞാൻ എങ്ങനെയാണെന്ന് നിങ്ങൾക്ക് എല്ലാം അറിയാമല്ലോ.

സൂപ്പറല്ലേ? അതിന്റെ ​​ഗുട്ടൻസ് എന്താണെന്ന് ചോദിച്ചാൽ... കെട്ടിയോൻ എന്നെ ഹാപ്പിയായി ഇരുത്തിയിരിക്കുന്നത് കൊണ്ടാണ് (തമാശയായി) എന്നും രേണു പറഞ്ഞു.

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ രേണുവിനൊപ്പം മത്സരിച്ച അഭിലാഷിന്റെ ഭാര്യ ശ്രീക്കുട്ടിയുടെ സീമന്തം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഓൺലൈൻ ട്രോളുകൾക്ക് എതിരെ രേണു പ്രതികരിച്ചത്.

ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിബ്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... സബ്സ്ക്രിബ്ഷൻ പ്രശ്നമായി മാറിയതായി തോന്നിയിട്ടില്ല. ഹാപ്പിയായി. കാരണം സബ്സ്ക്രിബ്ഷൻ 3500 കഴിഞ്ഞു.

അതിൽ‌ സന്തോഷമുണ്ട്. എന്നെ കുറ്റം പറഞ്ഞവരും സബ്സ്ക്രിബ്ഷൻ തുടങ്ങിയല്ലോ. നമ്മളുടേത് ജീവിക്കാൻ വേണ്ടിയല്ലേ. സബ്സ്ക്രിബ്ഷൻ കോണ്ടന്റ് പുറത്ത് എടുത്ത് ഇടുന്നത് നല്ല കാര്യമല്ലേ. എന്തായാലും ലീക്കാക്കും.

അത് മാത്രമല്ല എനിക്ക് സബ്സ്ക്രിബ്ഷൻ കൂടികൊണ്ടിരിക്കുകയല്ലേ. ലീക്കാക്കുന്നത് നല്ലതാണെന്ന് പറയുന്നില്ല. പക്ഷെ എന്തൊക്കെ നമ്മൾ പറഞ്ഞാലും അവർ അങ്ങനയെ ചെയ്യാറുള്ളു. അതുകൊണ്ട് പിന്നെ നമ്മൾ പറഞ്ഞിട്ട് എന്താ കാര്യം. അവർ തുടരട്ടേ. എന്തായാലും സബ്സ്ക്രിബ്ഷൻ എടുക്കാത്തവർക്കും എന്റെ വീഡിയോ കാണാൻ പറ്റുന്നുണ്ടല്ലോ എന്നാണ് രേണു പറഞ്ഞത്.

ഒരു മാസം മുമ്പാണ് രേണു സബ്സ്ക്രിബ്ഷൻ ആരംഭിച്ചത്. തുടക്കത്തിൽ വെറും 44 രൂപയായിരുന്നു. പിന്നീട് അത് വർധിപ്പിച്ച് 180 രൂപയാക്കി. കുറഞ്ഞ കാലയളവിന് ഉള്ളിൽ 3654 സബ്സ്ക്രൈബേഴ്സിനെ രേണുവിന് ലഭിച്ചു. എന്നാൽ എക്സ്ക്ലൂവീസ് എന്ന രീതിയിൽ രേണു പങ്കുവെയ്ക്കുന്നത് ശരീരം പ്രദർശിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകളാണെന്ന ആക്ഷേപങ്ങളുമുണ്ട്.

അതേസമയം തന്നെ കുറ്റം പറഞ്ഞവരും സബ്സ്ക്രിബ്ഷൻ തുടങ്ങിയല്ലോ എന്നതിലൂടെ രേണു കുറ്റപ്പെടുത്താൻ ശ്രമിച്ചത് മഞ്ജു പത്രോസിനെയാണോയെന്ന സംശയവും പ്രേക്ഷകർക്കുണ്ട്.

വസ്ത്രധാരണത്തിലും പങ്കുവെയ്ക്കുന്ന വീഡിയോകളിലും രേണു വൾ​ഗറായി തുടങ്ങിയതോടെ ആദ്യം പ്രതികരിച്ചവരിൽ ഒരാൾ മഞ്ജു പത്രോസ് ആയിരുന്നു. മഞ്ജു കഴിഞ്ഞ ദിവസമാണ് സബ്സ്ക്രിബ്ഷൻ ആരംഭിച്ചത്. പക്ഷെ മാന്യമായ വീഡിയോകൾ മാത്രമെ പങ്കുവെയ്ക്കൂവെന്ന് അറിയിച്ചിട്ടുണ്ട്.

ഞാൻ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങുകയാണ്. നിങ്ങളിൽ കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും അതിൽ ഉണ്ടാകില്ല. അങ്ങനെയുള്ള താല്പര്യമുള്ളവർ സബ്സ്ക്രൈബ് ചെയ്യണ്ട അല്ലാത്തവർ എടുക്കണം എന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്.



Content Highlight: Content Highlights:- Renu Sudhi talks about Instagram subscription video

#Latest News #Movie News #Instagram #Renu Sudhi

Next TV

Related Stories
'രക്ഷിക്കൂ...' എന്ന് വിളിച്ച് കൂവി; ജാന്മണി ഇപ്പോഴും പുരുഷൻ തന്നെ! ആൾമാറാട്ട കേസിൽ അബുദാബി പൊലീസ് പൊക്കിയെന്ന് ഡാൻസർ കൽപ്പന

Jul 4, 2026 11:47 AM

'രക്ഷിക്കൂ...' എന്ന് വിളിച്ച് കൂവി; ജാന്മണി ഇപ്പോഴും പുരുഷൻ തന്നെ! ആൾമാറാട്ട കേസിൽ അബുദാബി പൊലീസ് പൊക്കിയെന്ന് ഡാൻസർ കൽപ്പന

മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഡാൻസർ...

Read More >>
Top Stories










News Roundup