---
title: "'രാജാവിൽ നിന്ന് സഖാവിലേക്ക്...' കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പിണറായിയുടെ ചിത്രത്തിന് താഴെ ട്രോൾ പൂരം"
english_title: "Pinarayi's picture from Kannur railway station"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360814/pinarayis-picture-from-kannur-railway-station"
published_at: "2026-05-21T14:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ecebe44b64_fgyjhytrjh.jpg"
keywords: ["Latest News", "Pinarayi vijayan", "Railway Station", "Troll", "Kannur"]
---

# 'രാജാവിൽ നിന്ന് സഖാവിലേക്ക്...' കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പിണറായിയുടെ ചിത്രത്തിന് താഴെ ട്രോൾ പൂരം

> **Lead Summary:** **[** പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സാധാരണ സ്റ്റീൽ ബെഞ്ചിൽ കാത്തിരിക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനൊപ്പം വലിയ ബാഗുമേന്തി നിൽക്കുന്ന ഒരു യുവാവും ഏതാനും പൊലീസുകാരും മാത്രമാണ് ചിത്രത്തിൽ അദ്ദേഹത്തിനൊപ്പമുള്ളത്. ചിത്രത്തിന് താഴെ കടുത്ത വിമർശനങ്ങളും ട്രോളുകളുമായി നിരവധി കമന്റുകളാണ് നിറയുന്നത്.

## Article Content

**[** പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സാധാരണ സ്റ്റീൽ ബെഞ്ചിൽ കാത്തിരിക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനൊപ്പം വലിയ ബാഗുമേന്തി നിൽക്കുന്ന ഒരു യുവാവും ഏതാനും പൊലീസുകാരും മാത്രമാണ് ചിത്രത്തിൽ അദ്ദേഹത്തിനൊപ്പമുള്ളത്. ചിത്രത്തിന് താഴെ കടുത്ത വിമർശനങ്ങളും ട്രോളുകളുമായി നിരവധി കമന്റുകളാണ് നിറയുന്നത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് റെയിൽവേ സ്റ്റേഷനുകളിൽ അദ്ദേഹത്തിനായി പ്രത്യേക വിഐപി കസേരകൾ ഒരുക്കാറുണ്ടായിരുന്നു. വൻ പോലീസ് സന്നാഹവും അന്ന് ചുറ്റുമുണ്ടാകാറുള്ള കാര്യം സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇന്ന് അതൊന്നുമില്ലാതെ സാധാരണക്കാരെപ്പോലെ ബെഞ്ചിലിരിക്കുന്ന ചിത്രം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

> ചിത്രത്തിൽ പിണറായി വിജയന്റെ തൊട്ടുപിന്നിൽ നിൽക്കുന്ന ഒരാൾ ചിരിക്കുന്നത് ചൂണ്ടിക്കാണിച്ച്, "മുൻപായിരുന്നെങ്കിൽ ഇങ്ങനെ ചിരിക്കാൻ പോലും ആളുകൾ ഭയപ്പെടുമായിരുന്നു" എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.

 ‘മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’, ‘ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടി’, 'രാജാവിൽ നിന്ന് സഖാവിലേക്ക്' തുടങ്ങിയ പരിഹാസ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. മുൻപ് ന്യൂയോർക്കിൽ വെച്ച് തകരക്കസേരയിൽ ഇരുന്ന ചിത്രവുമായി ഉപമിച്ചും പഴയ ചിത്രങ്ങൾ വെച്ചും ട്രോളുകൾ വ്യാപകമാണ്.

കാലത്തിന്റെ കാവ്യനീതിയും ജനാധിപത്യത്തിന്റെ കരുത്തുമാണ് ഈ ചിത്രത്തിൽ കാണുന്നതെന്ന് ബിജെപി വക്താവ് റെജി ലൂക്കോസ് പ്രതികരിച്ചു. അധികാരമില്ലാതാകുമ്പോൾ വരുന്ന മാറ്റങ്ങളെയാണ് പലരും ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിരുവനന്തപുരത്തു നിന്ന് വിമാനമാർഗ്ഗം കണ്ണൂരിൽ തിരിച്ചെത്തിയ പിണറായി വിജയന് സ്വീകരണം നൽകിയിരുന്നു. എന്നാൽ ഇ.പി. ജയരാജൻ, പി. ജയരാജൻ, കെ.കെ. ശൈലജ തുടങ്ങിയ സിപിഎമ്മിലെ മുതിർന്ന നേതാക്കളാരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമായി. കെ.കെ. രാഗേഷ്, പി. ശശി എന്നിവർ മാത്രമാണ് സ്വീകരിക്കാൻ ഉണ്ടായിരുന്നത്. തുടർന്ന് പി. ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് പിണറായി വിജയൻ വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഇത്തവണ യാത്രയാക്കാനും കെ.കെ. രാഗേഷ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/360814/pinarayis-picture-from-kannur-railway-station)