---
title: "സിനിമകളുടെ പരാജയം സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതിന് തുല്യം, ഞാൻ കടുത്ത വിഷാദത്തിലേക്ക് പോകും: തുറന്നുപറഞ്ഞ് ആമിർ ഖാൻ"
english_title: "Content Highlights:- Aamir Khan says film failure is like losing your own child, I will go into severe depression"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360811/aamir-khan-says-film-failure-is-like-losing-your-own-child-i-will-go-into-severe-depression"
published_at: "2026-05-21T14:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ecb994a4ee_Aamir_Khan.jpg"
keywords: ["Aamir Khan", "Bollywood News", "Aamir Khan On Movie Failure Emotional"]
---

# സിനിമകളുടെ പരാജയം സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതിന് തുല്യം, ഞാൻ കടുത്ത വിഷാദത്തിലേക്ക് പോകും: തുറന്നുപറഞ്ഞ് ആമിർ ഖാൻ

> **Lead Summary:** സിനിമയോടുള്ള അർപ്പണബോധം കൊണ്ട് ബോളിവുഡിന്റെ 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്ന് അറിയപ്പെടുന്ന നടനാണ് ആമിർ ഖാൻ. എന്നാൽ, താൻ നിർമിക്കുന്നതോ അഭിനയിക്കുന്നതോ ആയ സിനിമകളുമായി വൈകാരികമായി അത്രമേൽ അടുത്തുപോകുന്ന ആളാണ് താനെന്നും, അവയുടെ പരാജയം തന്നെ മാനസികമായി വലിയ രീതിയിൽ ബാധിക്കാറുണ്ടെന്നും ആമിർ ഖാൻ തുറന്നുപറഞ്ഞിരിക്കുകയാണ്.

## Article Content

സിനിമയോടുള്ള അർപ്പണബോധം കൊണ്ട് ബോളിവുഡിന്റെ 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്ന് അറിയപ്പെടുന്ന നടനാണ് ആമിർ ഖാൻ. എന്നാൽ, താൻ നിർമിക്കുന്നതോ അഭിനയിക്കുന്നതോ ആയ സിനിമകളുമായി വൈകാരികമായി അത്രമേൽ അടുത്തുപോകുന്ന ആളാണ് താനെന്നും, അവയുടെ പരാജയം തന്നെ മാനസികമായി വലിയ രീതിയിൽ ബാധിക്കാറുണ്ടെന്നും ആമിർ ഖാൻ തുറന്നുപറഞ്ഞിരിക്കുകയാണ്.

സീ മ്യൂസിക് കമ്പനിക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ്, ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ താൻ കടുത്ത വിഷാദത്തിലേക്ക് പോകാറുണ്ടെന്ന് താരം വ്യക്തമാക്കിയത്. തന്റെ മകൻ ജുനൈദ് ഖാൻ നായകനായ ഏറ്റവും പുതിയ ചിത്രം 'ഏക് ദിൻ' ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത് ആമിറിനെ വലിയ രീതിയിൽ വിഷമിപ്പിക്കുന്നുണ്ടെന്ന് ജുനൈദ് തന്നെ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആമിറിന്റെയും തുറന്നുപറച്ചിൽ.

സിനിമയുടെ പരാജയം തന്നിലുണ്ടാക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് വളരെ വൈകാരികമായാണ് ആമിർ സംസാരിച്ചത്. ഒരു സിനിമ പരാജയപ്പെടുന്നത് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതിന് തുല്യമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നമ്മൾ പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമകൾ നിർമിക്കുന്നത്. അവർ പണം മുടക്കി തിയറ്ററുകളിൽ വരുന്നത് നല്ലൊരു സമയം ചിലവഴിക്കാനാണ്. എന്നാൽ അവർക്ക് ആ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ, അതിനർത്ഥം നമ്മുടെ ജോലിയിൽ എവിടെയോ പാകപ്പിഴ സംഭവിച്ചിട്ടുണ്ടെന്നാണ്. പ്രേക്ഷകർ ഒരിക്കലും മനപ്പൂർവ്വം ഒരു മോശം സിനിമ കാണാൻ തിയറ്ററിലേക്ക് വരില്ല. അവർക്ക് നിരാശ തോന്നുന്നുവെങ്കിൽ, തെറ്റ് സംഭവിച്ചത് നമ്മുടെ ഭാഗത്താണെന്ന് സമ്മതിക്കണമെന്നും ആമിർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/360811/aamir-khan-says-film-failure-is-like-losing-your-own-child-i-will-go-into-severe-depression)