---
title: "തന്റെ ഒരു ചിത്രം പോലും മകളെ കാണിക്കാത്തതിന്റെ കാരണം ഇതാണ്; താരം പറയുന്നു "
english_title: "This is the reason why he does not even show his children a picture of himself; Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36078/this-is-the-reason-why-he-does-not-even-show-his-children-a-picture-of-himself-prithviraj"
published_at: "2022-04-06T12:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d34fc59fda_supriya.jpg"
keywords: []
---

# തന്റെ ഒരു ചിത്രം പോലും മകളെ കാണിക്കാത്തതിന്റെ കാരണം ഇതാണ്; താരം പറയുന്നു 

> **Lead Summary:** പ്രേക്ഷകയുടെ പ്രിയപ്പെട്ട ജോഡികളാണ് പൃഥ്വിരാജും സുപ്രിയയും . പൃഥ്വിരാജിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് . സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും പൃഥ്വിരാജിന്റെ സുപ്രിയയുടെ മകള്‍ അല്ലിയെന്ന അലംകൃത പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രി തന്നെയാണ്. ഇടയ്ക്കിടെ മകളുടെ മുഖം വ്യക്തമല്ലാത്ത ഫോട്ടോകള്‍ ഇവര്‍ പങ്കുവയ്ക്കാറുണ്ട്.

## Article Content

പ്രേക്ഷകയുടെ പ്രിയപ്പെട്ട ജോഡികളാണ് പൃഥ്വിരാജും സുപ്രിയയും . പൃഥ്വിരാജിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് . സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും പൃഥ്വിരാജിന്റെ സുപ്രിയയുടെ മകള്‍ അല്ലിയെന്ന അലംകൃത പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രി തന്നെയാണ്. ഇടയ്ക്കിടെ മകളുടെ മുഖം വ്യക്തമല്ലാത്ത ഫോട്ടോകള്‍ ഇവര്‍ പങ്കുവയ്ക്കാറുണ്ട്.

വേറിട്ട രീതിയില്‍ തന്നെയാണ് അലങ്കൃതയെ ഇവര്‍ വളര്‍ത്തുന്നത്. ഈ കുഞ്ഞുനാളില്‍ തന്നെ മകള്‍ക്ക് പുസ്തകത്തോട് ഉള്ള താല്പര്യത്തെ കുറിച്ച് എല്ലാം നേരത്തെ സുപ്രിയ പറഞ്ഞിരുന്നു.

അതേസമയം തന്റെ ഒരു സിനിമ പോലും മകളെ കാണിച്ചിട്ടില്ല എന്ന് പറയുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ജനഗണമന സിനിമ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു താരം ഇത് പറഞ്ഞത്. അതിന്റെ കാരണവും നടന്‍ പറയുന്നുണ്ട് .

എന്റെ ഒരു സിനിമ പോലും മകള്‍ ഇതുവരെയും കണ്ടിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല, അവള്‍ കാണുന്ന കണ്ടന്റ്, പ്രോഗ്രസീവിലി അതിലേക്ക് ഇന്‍ട്രഡ്യൂസ് ചെയ്യണം എന്ന ആഗ്രഹം എനിക്കും സുപ്രിയയ്ക്കും ഉണ്ട് എന്നത് കൊണ്ടാണ്. ഇപ്പോള്‍ അല്ലി സ്‌ക്രീനിന് മുന്നില്‍ ഇരിയ്ക്കുന്നത് തന്നെ വളരെ കുറവാണ്.

കഴിഞ്ഞ രണ്ട് വര്‍ഷം സ്‌കൂളിലെ ക്ലാസുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നിലായത് കൊണ്ട് അതിന് ശേഷം ഞങ്ങള്‍ കൊടുക്കാറില്ല. മാത്രവുമല്ല, ഇപ്പോള്‍ അവള്‍ക്ക് കുറച്ച് അധികം താത്പര്യം പുസ്തകങ്ങളോടാണ്. ഒരു പക്ഷെ അതും മാറിയേക്കാം. അങ്ങനെ പ്രോഗ്രസീവിലി കാണുന്ന കണ്ടന്റിലേക്ക് ഇന്‍ട്രഡ്യൂസ് ചെയ്യപ്പെടണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

കുട്ടികള്‍ക്ക് ചില സിനിമകള്‍ മനസ്സിലാക്കി എടുക്കാന്‍ സാധിയ്ക്കില്ല. ജന ഗണ മന എന്ന സിനിമ തന്നെ ആറ് വയസ്സോ ഏഴ് വയസ്സോ ഉള്ള ഒരു കുട്ടിയ്ക്ക് പൂര്‍ണമായും മനസ്സിലാവില്ല. അല്ലെങ്കില്‍ പിന്നെ നമ്മള്‍ ഇരുന്ന് അത് പറഞ്ഞ് കൊടുക്കണം. അത് ഇപ്പോള്‍ പറഞ്ഞ് കൊടുക്കേണ്ട എന്ന് തോന്നി. അവള്‍ സ്വയം മനസ്സിലാക്കുന്ന സമയം വരട്ടെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/36078/this-is-the-reason-why-he-does-not-even-show-his-children-a-picture-of-himself-prithviraj)