നടി റിമ കല്ലിങ്കലിന് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം

നടി റിമ കല്ലിങ്കലിന് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം
2022-04-06T11:43:00 | By Susmitha Surendran

രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ നടി റിമ കല്ലിങ്കലിന് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം.

മിനി സ്‌കര്‍ട്ട് ധരിച്ചായിരുന്നു റിമ പരിപാടിക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ യൂട്യൂബ് ചാനലുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സൈബര്‍ അധിക്ഷേപം തുടങ്ങിയത്. മാന്യമായി വസ്ത്രം ധരിച്ചുകൂടെ..,

സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? തുടങ്ങിയ സദാചാര കമന്റുകളാണ് ഏറെയും. ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരില്‍ റിമ വിമര്‍ശനം നേരിടുന്നത്.

സിനിമാമേഖലയില്‍സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയാന്‍ കേരളത്തില്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവേ റിമ പറഞ്ഞു.

ഇന്റേണല്‍ കമ്മിറ്റി എന്ന സംവിധാനം എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്ന ഒന്നാണെന്നും റിമ പറഞ്ഞു. വൈറസ് എന്ന സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി ഫോം ചെയ്തിരുന്നു. ഐസി എന്ന ആലോചന നടക്കുന്ന സമയമായിരുന്നു അത്.

മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. ഒരു ആക്ടിവിസ്റ്റായ മുതിര്‍ന്ന സ്ത്രീയായിരിക്കണം അവര്‍ക്ക് നിയമം അറിഞ്ഞിരിക്കണമെന്നും റിമ പറഞ്ഞു. ലൈംഗിക അതിക്രമം എന്നതില്‍ മാത്രം ഇതിനെ ഒതുക്കാനാവില്ലെന്നും തൊഴിലിടം കളങ്ക രഹിതമാകണമെന്ന മാനസ്സികാവസ്ഥ മാത്രമാണ് വേണ്ടതെന്നും റിമ കൂട്ടിച്ചേര്‍ത്തു.

Content Highlight: Cyber ​​harassment of actress Rima Kallingal in the name of clothing

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup