---
title: "‘ദളപതി 66’ൽ വിജയ്‌യുടെ നായിക രശ്മിക മന്ദാന"
english_title: "Vijay's heroine Reshmika Mandana in 'Dalapati 66'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36063/vijays-heroine-reshmika-mandana-in-dalapati-66"
published_at: "2022-04-06T10:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d214fc3f30_rashmi.jpg"
keywords: []
---

# ‘ദളപതി 66’ൽ വിജയ്‌യുടെ നായിക രശ്മിക മന്ദാന

> **Lead Summary:** വിജയ് നായകനായി എത്തുന്ന ബീസ്റ്റിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ സംവിധാനം നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. ചിത്രം ഈ മാസം 13ന് പ്രേക്ഷർക്ക് മുന്നിലെത്തും. ദളപതി 66നെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

## Article Content

വിജയ് നായകനായി എത്തുന്ന ബീസ്റ്റിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ സംവിധാനം നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. ചിത്രം ഈ മാസം 13ന് പ്രേക്ഷർക്ക് മുന്നിലെത്തും. ദളപതി 66നെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ചിത്രത്തിൽ വിജയിയുടെ നായികയാകുന്നത് നടി രശ്മക മന്ദാനയാണെന്ന(Rashmika Mandanna) വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വംശി പൈഡിപള്ളിയാകും വിജയിയുടെ 66മത്തെ ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

എസ്‍. തമൻ ആണ് സംഗീതം. തമിഴിലും തെലുങ്കിലും ഒരേസമയം നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ തുടർന്നുവരികയാണ്. തമിഴിലും തെലുങ്കിലും നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി.

തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66 എന്നാണ് വിവരം. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്.

സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36063/vijays-heroine-reshmika-mandana-in-dalapati-66)