---
title: "വിജയകരമായ 35 ദിവസം പിന്നിട്ട് 'ഭീഷ്മപർവ്വം'"
english_title: "Mammootty and others have shared the poster of'Bhishmaparvam '35 days later."
publisher: "moviemax.in"
canonical_url: "https://moviemax.in/news/36056/mammootty-and-others-have-shared-the-poster-ofbhishmaparvam-35-days-later"
published_at: "2022-04-06T10:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d1b4e5419f_bheeshma.jpg"
keywords: []
---

# വിജയകരമായ 35 ദിവസം പിന്നിട്ട് 'ഭീഷ്മപർവ്വം'

> **Lead Summary:** മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ ഒന്ന് മുതൽ ഹേട്സ്റ്റാറിലും സ്ട്രീമിം​ഗ് ആരംഭിച്ചു. പ്രേക്ഷക നിരൂപ പ്രശംസകൾ നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച വിജയമാണ് ലഭിച്ചത്.

## Article Content

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ ഒന്ന് മുതൽ ഹേട്സ്റ്റാറിലും സ്ട്രീമിം​ഗ് ആരംഭിച്ചു. പ്രേക്ഷക നിരൂപ പ്രശംസകൾ നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച വിജയമാണ് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രം വിജയകരമായ 35 ദിവസം പിന്നിട്ടു കഴിഞ്ഞു. 35 ദിവസം പിന്നിട്ടതിന്റെ പോസ്റ്റർ മമ്മൂട്ടി ഉൾപ്പടെ ഉള്ളവർ പങ്കുവച്ചിട്ടുണ്ട്. ചാമ്പിക്കോ എന്ന വാക്ക് ഹൈലൈറ്റ് ചെയ്ത് തിയറ്റർഎക്സ്പീരിയൻസ് മിസ് ചെയ്യരുതെന്ന് പോസ്റ്ററിൽ കുറിച്ചിരിക്കുന്നു.

നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തുന്നത്. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി.

തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം ഇതുവരെ നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. മാത്രവുമല്ല കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം.

### Related Links & Sources
- [Original Story Source](https://moviemax.in/news/36056/mammootty-and-others-have-shared-the-poster-ofbhishmaparvam-35-days-later)