ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഡിസംബർ പകുതിയോടെ ഷൂട്ടിഗ് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ലാൽ ജോസ്. എന്നാൽ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/watch/?v=349626243004946
അറബിക്കഥക്കും ഡയമണ്ട് നെക്ലെസിനും ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമയാണ് വരാനിരിക്കുന്നതെന്ന് ലാൽ ജോസ് ഫേസ്ബുക്കിൽ കുറിക്കുന്നു.
'വീണ്ടും ദുബായിലേക്ക്, അറബിക്കഥക്കും ഡയമണ്ട് നെക് ലെയ്സിനും ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമ. ഡിസംബർ പകുതിയോടെ ഷൂട്ടിങ്ങ്.
പ്രി പ്രൊഡക്ഷൻ കാലത്തെ ഒരു അറേബ്യൻ സൈക്കിൾ സവാരിയുടെ വിശേഷങ്ങൾ ആദ്യം പറയാം..സിനിമയുടെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കാം', എന്നായിരുന്നു ലാൽ ജോസ് കുറിച്ചത്. ഒപ്പം ചിത്രത്തിന്റെ പ്രിപ്രൊഡക്ഷൻ കാലത്തെ അറേബ്യൻ സൈക്കിൾ സവാരിയുടെ വിശേഷങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
Lal Jose is a director who has made many contributions in the world of Layala cinema. Fans are eagerly waiting for each of his new films