---
title: "ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനു ഒരുങ്ങി താരം "
english_title: "Following the success of the movie Brahmanda, the actor is ready for the Darshan of Sabarimala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35993/following-the-success-of-the-movie-brahmanda-the-actor-is-ready-for-the-darshan-of-sabarimala"
published_at: "2022-04-05T20:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c56e484597_ramcharan.jpg"
keywords: []
---

# ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനു ഒരുങ്ങി താരം 

> **Lead Summary:** **ആര്‍ **ആര്‍ ആര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനു ഒരുങ്ങുകയാണ് രാം ചരണ്‍. നഗ്നപാദനായി കറുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

## Article Content

**ആര്‍ **ആര്‍ ആര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനു ഒരുങ്ങുകയാണ് രാം ചരണ്‍. നഗ്നപാദനായി കറുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ചിത്രത്തില്‍ രാമനായിട്ടാണ് രാം ചരണ്‍ എത്തിയിരുന്നത്. മുംബൈയില്‍ ബാന്ദ്രയിലുള്ള തിയറ്ററില്‍ ആരാധകരെ കാണാനായി എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആര്‍ആര്‍ആറിന് നല്‍കുന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയാനായിരുന്നു താരത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

കറുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ് താരം എത്തിയത്. കയ്യില്‍ ഒരു തോര്‍ത്തുമുണ്ടായിരുന്നു. 41 ദിവസം വ്രതം അനുഷ്ഠിച്ചാണ് രാം ചരണ്‍ ശബരിമലയിലേക്ക് പോകുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പിതാവ് ചിരഞ്ജീവിക്കൊപ്പം രാം ചരണ്‍ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കിയ ചിത്രമാണ് ആര്‍ആര്‍ആര്‍. അല്ലൂരി സീതാരാമരാജുവായി രാം ചരണും കൊമരം ഭീം ആയി ജൂനിയര്‍ എന്‍ടിആറും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35993/following-the-success-of-the-movie-brahmanda-the-actor-is-ready-for-the-darshan-of-sabarimala)